ഇടക്കാല തിരഞ്ഞെടുപ്പുണ്ടാകില്ലെന്ന് പി ചിദംബരം

ഞായര്‍, 7 ഏപ്രില്‍ 2013 (10:42 IST)
PRO
രാജ്യത്ത് ഇടക്കാല തിരഞ്ഞെടുപ്പുണ്ടാകില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി പി ചിദംബരം .2014 മേയില്‍ മാത്രമേ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചിദംബരം.

യുപിഎ സര്‍ക്കാര്‍ കാലവധി പൂര്‍ത്തിയാക്കുമെന്നും ആത്‌മവിശ്വാസം പ്രകടിപ്പിച്ച ചിദംബരം സര്‍ക്കാര്‍ പരിഷ്‌കരണ നടപടികളുമായി മുന്നോട്ട് പോകുമെന്നും വ്യക്‌തമാക്കി.

വെബ്ദുനിയ വായിക്കുക