ആസിഡ് ആക്രമണങ്ങളില്‍ ഇരയാകുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം: സുപ്രീം കോടതി

വ്യാഴം, 18 ജൂലൈ 2013 (14:27 IST)
PRO
ആസിഡ് ആക്രമണങ്ങളില്‍ ഇരയാകുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. രാജ്യത്ത് ആസിഡാക്രമണങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ആശ്വസകരമായിട്ടാണ് സുപ്രീം കോടതി ഇങ്ങനെയൊരു ഉത്തരവിട്ടത്.

രാജ്യത്ത് 18 വയസ്സ് തികയാത്തവര്‍ക്ക് ആസിഡ് നല്‍കരുതെന്ന് കോടതി വിധിയില്‍ പറയുന്നുണ്ട്. ഷോപ്പ് ഓണര്‍ തിരിച്ചറിയല്‍ കാര്‍ഡുമായി വരുന്നവര്‍ക്കു മാത്രമേ ആസിഡ് നല്‍കാവൂ എന്നും സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു. ആസിഡിന്റെ വില്‍പ്പന നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ കരട് ചട്ടം തയ്യാറാക്കിയതായി സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന്‍ കോടതിയെ അറിയിച്ചിരുന്നു.

ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. അടുത്തിടയായി രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള ആസിഡ് ആക്രമണങ്ങള്‍ വര്‍ദ്ധിച്ച് വരുകയാണ്.

വെബ്ദുനിയ വായിക്കുക