ആസാമില്‍ വാഹനാപകടം; 28 മരണം

വ്യാഴം, 3 ഒക്‌ടോബര്‍ 2013 (10:11 IST)
PRO
അസമിലെ ബര്‍പ്പേട്ട ജില്ലയില്‍ ഉണ്ടായ വാഹനാപകടത്തില്‍ 28 പേര്‍ മരിച്ചു. നിവധി പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ സ്ത്രീകളും 13 കുട്ടിളുമുള്‍പ്പെടുന്നു.

ഗുവാഹട്ടിയില്‍ നിന്നും 160 കിലോമീറ്റര്‍ അകലെയുള്ള ബര്‍പ്പേട്ട ജില്ലയിലാണ് വലിയ അപകടം ഉണ്ടായത്. പത്ത് ടയറുള്ള വലിയ ട്രക്ക് എതിരെ വന്ന രണ്ട് മിനി വാനുകളുടെ മുകളിലേക്ക് മറിയുകയായിരുന്നു. മിനിവാനിനുള്ളില്‍ സമീപത്തെ ഫാക്ടറിയില്‍ ജോലിക്ക് പോകുന്നവരായിരുന്നു.

ട്രക്കാകട്ടെ അയല്‍‌ സംസ്ഥാനമായ വെസ്റ്റ്‌ബംഗാളിലേക്ക് ചരക്കുകമായി പോകുകയായിരുന്നു. അപകടത്തില്‍ ട്രക്ക് ഡ്രൈവറും കൊല്ലപ്പെട്ടതായി പൊലീസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക