ആശാറാം ബാപ്പു 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍
തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2013 (18:20 IST)
PRO
PRO
പതിനാറുകാരിയെ ആശ്രമത്തില്‍ പീഡനത്തിനിരയാക്കിയ രാജസ്ഥാനിലെ ആള്‍ദൈവം ആശാറാം ബാപ്പുവിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ജോഡ്പൂര്‍ കോടതിയാണ് കസ്റ്റഡിയില്‍ വിട്ട് ഉത്തരവിറക്കിയത്. ജോഡ്പൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് ആശാറാമിനെ അയച്ചത്. ജയിലില്‍ ആശാറമിനെ പ്രത്യേക പരിഗണന നല്‍കില്ലെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.
രാജസ്ഥാന്‍ സായുധ പൊലീസ് ആസ്ഥാനത്തുവച്ച് ഇന്നലെ ഇയാളെ നാലു മണിക്കൂര്‍ ചോദ്യം ചെയ്തതായി ജോധ്പ്പൂര്‍ കമ്മീഷണര്‍ ബിജു ജോര്‍ജ് ജോസഫ് പറഞ്ഞു. തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയത്.
രാജസ്ഥാനില്‍ നിന്ന് പോയ പൊലീസ് സംഘം ശനിയാഴ്ച രാത്രിയാണ് ഇന്‍ഡോറിലെ ആശ്രമത്തില്‍ നിന്ന് ബാപ്പുവിനെ അറസ്റ്റ് ചെയ്തത്. വിമാനത്തില്‍ ജോധ്പൂരില്‍ എത്തിച്ച ബാപ്പുവിനെതിരെ വിമനത്താവളത്തില്‍ കരിങ്കൊടി പ്രകടനം നടന്നു.