ആറന്മുള വിമാനത്താവളത്തിന് അനുമതിയില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

ശനി, 9 മെയ് 2015 (17:09 IST)
ആറന്മുള വിമാനത്താവളത്തിന് അനുമതിയില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ജാവദേക്കര്‍ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. ആറന്മുള വിമാനത്താവള പദ്ധതിക്ക് പരിസ്ഥിതി ആഘാത പഠനത്തിന് അനുമതി നല്‍കിയിട്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
 
പരിസ്ഥിതി ആഘാത പഠനത്തിന് അനുമതി നല്‍കിയിട്ടില്ല. കെ ജി എസ് ഗ്രൂപ്പ് ഇനി അപേക്ഷ നല്‍കിയാലും പരിഗണിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. 
 
എന്നാല്‍, പ്രധാനമന്ത്രിയുടെ പ്രൊജക്ട് മോണിറ്ററിംഗ് ഗ്രൂപ്പിന്റെ പരിഗണനയിലാണ് പദ്ധതിയെന്നാണ് കെ ജി എസ് ഗ്രൂപ്പിന്റെ നിലപാട്. പ്രകാശ് ജാവദേക്കര്‍ പദ്ധതിക്ക് അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും രാഷ്‌ട്രീയപരമായ കാരണങ്ങളാലാണ് പുറത്ത് മാറ്റിപ്പറയുന്നതെന്നും കെ ജി എസ് മാനേജിംഗ് ഡയറക്ടര്‍ ജിജി ജോര്‍ജ് പ്രതികരിച്ചു.
 

വെബ്ദുനിയ വായിക്കുക