തിങ്കളാഴ്ച പുലര്‍ച്ചെ ആന്ധ്ര ഹൈക്കോടതിയുടെ രണ്ടാം നിലയില്‍ തീപിടുത്തമുണ്ടായി. അഞ്ച് മണിക്കൂര്‍ നീണ്ട പരിശ്രമത്തിലൊടുവിലാണ് തീയണയ്ക്കാന്‍ സാധിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് ഹൈക്കോടതിയുടെ രണ്ടാം നിലയില്‍ തീപിടുത്തം ഉണ്ടായത്. ലൈബ്രറിയും അഭിഭാഷകരുടെ ലോക്കറുകളും രണ്ടാം നിലയിലാണ് സ്ഥിതി ചെയ്യുന്നത്.
പത്ത് അഗ്നിശമന വാഹനങ്ങളാണ് തീയണയ്ക്കാന്‍ ഉപയോഗിച്ചത്. ഒമ്പത് മണിയോടെയാണ് തീ നിയന്ത്രണ വിധേയമായത്. തടികൊണ്ടുള്ള നിര്‍മ്മിതിയായതിനാല്‍ തീ പടര്‍ന്ന് പിടിക്കാന്‍ കാരണമായതായി അഗ്നിശമന സേനാംഗങ്ങള്‍ പറഞ്ഞു. എന്നാല്‍, തീ പിടുത്തത്തിന്റെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.