ആന്ധ്ര വിഭജനത്തിനെതിരെ അവസാനംവരെ പോരാടും; കിരണ്‍ റെഡ്ഡി

ശനി, 16 നവം‌ബര്‍ 2013 (12:05 IST)
PTI
ആന്ധ്ര വിഭജനത്തിനെതിരെ അവസാനംവരെ പോരാടുമെന്ന് മുഖ്യമന്ത്രി കിരണ്‍ റെഡ്ഡി. കേന്ദ്രസര്‍ക്കാര്‍ എല്ലാ മേഖലയിലെയും ജനങ്ങളുടെ വികാരം മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചോദാവരത്ത് പൊതുജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 'എന്റെ പദവിയെക്കുറിച്ച് ആശങ്കയില്ല. വിഭജിച്ചാല്‍ സംസ്ഥാനം വികസിക്കില്ല. രണ്ട് സംസ്ഥാനങ്ങളും ഒരുപാട് ബുദ്ധിമുട്ടും.

മാവോവാദികളുടെ പ്രശ്‌നം വര്‍ധിക്കും. കേന്ദ്രം തീരുമാനം പുനഃപരിശോധിക്കണം' കിരണ്‍ റെഡ്ഡി പറഞ്ഞു.

വെബ്ദുനിയ വായിക്കുക