ആധാറുമായി മുന്നോട്ടുപോകാന്‍ അനുമതി

വെള്ളി, 27 ജനുവരി 2012 (20:31 IST)
ആധാര്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ്‌ അഥോറിറ്റിക്ക് കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. ഏകീകൃത തിരിച്ചറിയല്‍ അഥോറിറ്റി പൗരന്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കാനാരംഭിക്കാത്ത 13 സംസ്ഥാനങ്ങളില്‍ ദേശീയ ജനസംഖ്യാ രജിസ്ട്രാര്‍ വിവരങ്ങള്‍ ശേഖരിക്കും. ശേഷിക്കുന്ന സംസ്ഥാനങ്ങളില്‍ ഏകീകൃത തിരിച്ചറിയല്‍ അഥോറിറ്റി തന്നെ വിവരങ്ങള്‍ ശേഖരിക്കും.

ആധാര്‍ കാര്‍ഡ്‌ പദ്ധതിയുടെ ഭാഗമായി പൗരന്‍മാരുടെ ബയോമെട്രിക്‌ വിവരങ്ങള്‍ ശേഖരിക്കുന്നത്‌ രാജ്യസുരക്ഷയ്ക്ക്‌ ഭീഷണിയാകുമെന്നതിനാല്‍ ആഭ്യന്തരമന്ത്രാലയം ഇതിനെ എതിര്‍ത്തിരുന്നു. ആധാറിന് സമാന്തരമായി ദേശീയ ജനസംഖ്യാ രജിസ്റ്ററിനായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലും വിവരശേഖരണം നടത്തുന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക