ആദര്‍ശ് ഫ്ലാറ്റ് അഴിമതിയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാനെ സി ബി ഐ ചോദ്യം ചെയ്തു. കേസ് അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. മുംബൈയില്‍ വച്ചാണ് ചവാനെ സി ബി ഐ ചോദ്യം ചെയ്തത്.
ചവാന് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആദര്‍ശ് പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകളെക്കുറിച്ച് സിബിഐ ഉദ്യോഗസ്ഥര്‍ ആരാഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
കാര്‍ഗില്‍ രക്തസാക്ഷികളുടെ വിധവകള്‍ക്കായി നിര്‍മിച്ച ഫ്ലാറ്റ് അനധികൃതമായി കൈമാറ്റം ചെയ്തു എന്നതാണ് ആദര്‍ശ് ഫ്ലാറ്റ് അഴിമതിക്കേസ്. ചവാന് തന്റെ അധികാരമുപയോഗിച്ച് ഫ്ലാറ്റുകള്‍ ബന്ധുക്കള്‍ക്ക് കൈമാറിയതായാണ് ആരോപണം.
എന്നാല്‍ ചോദ്യം ചെയ്യലിനെക്കുറിച്ച് അശോക് ചവാന് പ്രതികരിക്കാന്‍ തയ്യാറായില്ല.