അശ്ലീലചുവയുള്ള സംസാരം: റേഡിയോ ജോക്കികള്‍ക്ക് മുന്നറിയിപ്പ്

വ്യാഴം, 25 ഒക്‌ടോബര്‍ 2012 (18:38 IST)
PRO
റേഡിയോ ജോക്കികള്‍ മാന്യമല്ലാത്ത രീതിയില്‍ സംസാരിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ്. രാജ്യത്തെ സ്വകാര്യ എഫ് എം നിലയങ്ങള്‍ക്ക് ഇതുസംബന്ധിച്ച് വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയം നോട്ടീസ് നല്‍കി.

റേഡിയോ ജോക്കികളുടെ സഭ്യമല്ലാത്ത സംസാരം സംബന്ധിച്ച് പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടി. ചില പ്രത്യേക പരിപാടികളില്‍ രാത്രിസമയങ്ങളില്‍ റേഡിയോജോക്കികള്‍ അശ്ളീലചുവയുള്ളതുമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു. ഇത്തരം പ്രയോഗങ്ങള്‍ ലൈസന്‍സ് വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ്.

റേഡിയോ പരിപാടികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ നടപടി നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി

വെബ്ദുനിയ വായിക്കുക