ജയലളിതയെ ശിക്ഷിച്ചതിനെ തുടര്‍ന്ന് ഒ പനീര്‍ ശെല്‍വം ആയിരുന്നു തമിഴ്നാട് മുഖ്യമന്ത്രി. പക്ഷേ, നിയമസഭയില്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ജയലളിത ഇരുന്ന സ്ഥലത്ത് ഇരിക്കാന്‍ പോലും പനീര്‍ ശെല്‍വം തയ്യാറായിരുന്നില്ല.
19 വര്‍ഷത്തെ നിയമയുദ്ധത്തിനു ശേഷം കഴിഞ്ഞവര്‍ഷം സെപ്‌തംബര്‍ 27നായിരുന്നു ജയലളിത, തോഴി ശശികല, ജെ ഇളവരശി, വിഎന്‍ സുധാകരന്‍ എന്നിവരെ പ്രത്യേക കോടതി ജഡ്ജി മൈക്കിള്‍ ഡി കുന്‍ഹ നാലു വര്‍ഷം തടവിനു ശിക്ഷിച്ചത്. ജയലളിതയ്ക്ക് നൂറുകോടി രൂപയും മറ്റുള്ളവര്‍ക്കു പത്തു കോടി രൂപ വീതവും പിഴയും വിധിച്ചിരുന്നു.