അമ്പതുവയസുകാരനെ വിവാഹം കഴിക്കാനാഗ്രഹിച്ച സഹോദരിയെ തലവെട്ടിക്കൊന്നു

ഞായര്‍, 10 മാര്‍ച്ച് 2013 (17:04 IST)
PRO
ഉത്തര്‍പ്രദേശിലെ റബിന്‍പുരില്‍ അഭിമാനക്കൊലപാതകം വീണ്ടും. ഇരുപതുകാരിയെ സഹോദരന്‍ തലവെട്ടിക്കൊല്ലുകയായിരുന്നു.മഹ്റൂണ്‍ (20)ആണു കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ടു സഹോദരനായ നന്‍കെയെ പൊലീസ് അറസ്റ്റ് ചെയ്തു. താജ്പുര്‍ സ്വദേശി അമ്പതുകാരനെ വിവാഹം കഴിക്കാന്‍ മഹ്റൂണ്‍ നിര്‍ബന്ധം പിടിച്ചതിനെത്തുടര്‍ന്നാണു കൊലപാതകം.

വെബ്ദുനിയ വായിക്കുക