അമിതാഭ് ബച്ചന്‍ ആശുപത്രി വിട്ടു

വെള്ളി, 24 ഫെബ്രുവരി 2012 (10:34 IST)
PRO
PRO
ഉദര ശസ്ത്രക്രിയയ്ക്ക് വിധേയനായി ചികിത്സയിലായിരുന്ന ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍ ആശുപത്രി വിട്ടു. മുംബയിലെ സെവന്‍ ഹില്‍ ആശുപത്രിയില്‍ 13 ദിവസം ബച്ചന്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു.

ബച്ചന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ ഡോക്ടര്‍മാര്‍ അറിയിച്ചു.

'കൂലി' എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് 1982ല്‍ ബച്ചന് വയറിന് പരുക്കേറ്റിരുന്നു. തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ മൂലമാണ് ശസ്ത്രക്രിയ വേണ്ടിവന്നത്.

വെബ്ദുനിയ വായിക്കുക