അഫ്സല്‍ ഗുരുവിന്റെ മൃതദേഹം വിട്ടുതരാന്‍ സര്‍ക്കാര്‍ സമ്മതിച്ചു: ഭാര്യ

തിങ്കള്‍, 18 ഫെബ്രുവരി 2013 (14:36 IST)
PTI
PTI
പാര്‍ലമെന്റ് ഭീകരാക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്സല്‍ ഗുരുവിന്റെ മൃതദേഹം വിട്ടുതരാന്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചതായി അദ്ദേഹത്തിന്റെ ഭാര്യ. താന്‍ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും സംസാരിച്ചിരുന്നു. മൃതദേഹം ഒരാഴ്ചയ്ക്കകം കശ്മീരില്‍ എത്തിക്കാനാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട് എന്നും ഭാര്യ പറഞ്ഞു.

അതേസമയം, അഫ്സല്‍ ഗുരുവിന്റെ മൃതദേഹം വിട്ടുകൊടുക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയം വക്താവ് കുല്‍ദീപ് സിംഗ് ധട്‌വാലിയ പ്രതികരിച്ചു. പ്രധാനമന്ത്രിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, രഹസ്യാന്വേഷണ വിഭാഗങ്ങള്‍ തുടങ്ങിയവരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ച ശേഷമാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുക.

അഫ്സല്‍ ഗുരുവിന്റെ മൃതദേഹം തിഹാര്‍ ജയില്‍ വളപ്പില്‍ തന്നെയാണ് സംസ്കരിച്ചത്. അഫ്സല്‍ ഗുരുവിന്റെ കബറിടം സന്ദര്‍ശിക്കാന്‍ കുടുംബത്തെ അനുവദിച്ചേക്കും എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ നേരത്തെ സൂചന നല്‍കിയിരുന്നു. എന്നാല്‍ തങ്ങള്‍ ഡല്‍ഹിയ്ക്ക് പോകുന്നെങ്കില്‍ അത് അഫ്സല്‍ ഗുരുവിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ വേണ്ടി മാത്രമായിരിക്കും എന്നാണ് ബന്ധുക്കള്‍ ഇതിനോട് പ്രതികരിച്ചത്.

വെബ്ദുനിയ വായിക്കുക