അനുകൂല വിധി പ്രതീക്ഷിക്കുന്നതായി ജയലളിതയുടെ അഭിഭാഷകന്‍
തിങ്കള്‍, 11 മെയ് 2015 (10:58 IST)
അനധികൃത സ്വത്തു സമ്പാദനക്കേസില്‍ അനുകൂല വിധി പ്രതീക്ഷിക്കുന്നതായി ജയലളിതയുടെ അഭിഭാഷകന്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു. കര്‍ണാടക ഹൈക്കോടതിയില്‍ എത്തിയത് ആയിരുന്നു അദ്ദേഹം.
ഹൈകോടതിക്കു മുമ്പില്‍ തങ്ങളുടെ വാദങ്ങള്‍ കുറ്റമറ്റ രീതിയില്‍ അവതരിപ്പിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ജയലളിതക്കെതിരായ കേസിന്റെ എല്ലാ തെളിവുകളും കോടതിക്ക് മുമ്പില്‍ ബോധിപ്പിച്ചതായി പരാതിക്കാരനായ സുബ്രഹ്മണ്യന്‍ സ്വാമി മാധ്യമങ്ങളോട് പറഞ്ഞു.