അദ്വാനിയും ജോഷിയും മത്സരിക്കരുതെന്ന് ആര്‍എസ്എസ്

ശനി, 15 മാര്‍ച്ച് 2014 (16:38 IST)
PRO
PRO
മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്‍‌മാറണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടു.

അദ്വാനിയെ രാജ്യസഭാ സീറ്റ് നല്‍കി തളയ്ക്കാനാണ് ബിജെപിയുടെയും ആര്‍ എസ് എസിന്റെയും നീക്കം. നരേന്ദ്രമോഡിക്ക് വേണ്ടി വാരാണസിയില്‍ നിന്ന് പിന്‍‌മാറാന്‍ എം എം ജോഷിയ്ക്കും സമ്മര്‍ദ്ദമുണ്ട്.

ഗാന്ധിനഗറില്‍ നിന്ന് അദ്വാനി മത്സരിക്കുന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

വെബ്ദുനിയ വായിക്കുക