അതിര്‍ത്തി കാക്കാന്‍ 41,000 സൈനികര്‍; സര്‍ക്കാര്‍ ചെലവാക്കുന്നത് 5000 കോടി

തിങ്കള്‍, 25 നവം‌ബര്‍ 2013 (15:15 IST)
PTI
അതിര്‍ത്തിയില്‍ അതിര്‍ത്തിരക്ഷാസേനയുടെ അടിസ്ഥാനസൗകര്യങ്ങള്‍ കൂട്ടാനും 41,000 പേരെ നിയമിച്ച് സേനയെ വിപുലപ്പെടുത്താനും 5000 കോടിയുടെ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ രൂപവത്കരിക്കുന്നു.

ഇന്‍ഡോ-മ്യാന്‍മര്‍ അതിര്‍ത്തിയിലാണ് ഈ പദ്ധതി ആവിഷ്കരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ സംഘം പ്രതിരോധമന്ത്രാലയത്തിന് സമര്‍പ്പിക്കും.

PTI
മൂന്ന് പുതിയമേഖലകളിലായി 41,000 പേരുള്‍പ്പെടുന്ന 41 ബറ്റാലിയന്റെ ആവശ്യകത മനസ്സിലാക്കിയാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളതെന്ന് ബിഎസ്എഫുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. 5000 കോടിയുടെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശ്യം.

നുഴഞ്ഞുകയറ്റവും മയക്കുമരുന്ന്, ആയുധക്കടത്ത് എന്നിവയും തടയാന്‍ 1640 കിലോമീറ്ററോളം വരുന്ന അതിര്‍ത്തിയിലാണ് പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതടക്കമുള്ള സൗകര്യങ്ങള്‍ നടപ്പാക്കുക. അതിര്‍ത്തിയില്‍ സര്‍വ്വേ നടത്തിയ സംഘം ഇതുമായി ബന്ധപ്പെട്ട് വിശദമായ മാപ്പ് തയ്യാറാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക