അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്പ്

വെള്ളി, 15 ഫെബ്രുവരി 2013 (09:22 IST)
PTI
PTI
ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്പ്. പാകിസ്ഥാനാണ് ആദ്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവയ്പ്പ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രി ജമ്മു- കാശ്മീരിലെ പൂഞ്ച്‌ സെക്ടറിലെ പോസ്റ്റിന്‌ നേരെയാണ്‌ പാകിസ്ഥാന്റെ ആക്രമണം ഉണ്ടായത്‌.

തുടര്‍ന്ന് ഇന്ത്യ പാക് സൈന്യത്തിനെതിരെ തിരിച്ചടിക്കുകയായിരുന്നു. രാത്രി എട്ട്‌ മണിക്ക്‌ ആരംഭിച്ച വെടിവെയ്പ്‌ പതിനൊന്ന്‌ മണിവരെ നീണ്ടുനിന്നെന്നും പ്രതിരോധമന്ത്രാലയം പിആഒ എന്‍ എന്‍ ആചാര്യ പറഞ്ഞു.

അതേസമയം, യാതൊരു പ്രകോപനവും ഇല്ലാതെ ഇന്ത്യന്‍ സൈന്യം തങ്ങളുടെ പോസ്റ്റുകള്‍ക്ക്‌ നേരെ വെടിവെയ്ക്കുകയായിരുന്നു എന്നാണ് പാകിസ്ഥാന്റെ ആരോപണം.

പാക് സൈന്യം രണ്ട് ഇന്ത്യന്‍ സൈനീകരെ ക്രൂരമായി കൊലപ്പെടുത്തി തലവെട്ടിയെടുത്തത് കഴിഞ്ഞ മാസാമായിരുന്നു. ഇതേതുടര്‍ന്ന്‌ ഇന്ത്യന്‍ സൈന്യം കടുത്ത നടപടിയിലേയ്ക്ക്‌ ഒരുങ്ങിയതാണ്‌. തുടര്‍ന്ന് അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്പ് ഉണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക