അതിര്‍ത്തിയില്‍ രണ്ട് ഭീകരരെ വധിച്ചു

വ്യാഴം, 15 ഓഗസ്റ്റ് 2013 (11:01 IST)
PRO
ജമ്മുകശ്മീരിലെ കുപ്‌വാര ജില്ലയില്‍ നുഴഞ്ഞു കയറിയ രണ്ട് ഭീകരരെ സൈന്യം വെടിവെച്ച് കൊന്നു. ഇരുവിഭാഗവും തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിനൊടുവിലാണ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്.

കുപ്‌വാരയിലെ കേരന്‍ മേഖലയില്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സായുധരായ ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. സൈന്യം തടഞ്ഞതോടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റത്തില്‍ ജൂലായ് ആദ്യം മുതല്‍ വന്‍വര്‍ധനയുണ്ടായി. കഴിഞ്ഞ ആറാഴ്ചയ്ക്കിടെ നിയന്ത്രണരേഖയിലുണ്ടായ വെടിവെപ്പില്‍പതിനാറ് ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക