അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു; ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

ബുധന്‍, 23 ഒക്‌ടോബര്‍ 2013 (09:39 IST)
PRO
ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ സന്ദര്‍ശനത്തിന് ശേഷവും അതിര്‍ത്തിയില്‍ പാക് വെടിവെപ്പ് തുടരുന്നതായി റിപ്പോര്‍ട്ട്. ഇന്നലെ രാത്രി നടന്ന വെടിവെപ്പില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു.

ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആര്‍എസ്പുര മേഖലയിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് അതിര്‍ത്തി സേനയായ പാക് റേഞ്ചേഴ്‌സ് ആക്രമണം നടത്തുന്നത്. കൊല്ലപ്പെട്ട ജവാന്റെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഇതിനു പുറമെ രാംഗഡ്, അഖ്‌നൂര്‍, പര്‍ഗാവല്‍ എന്നിവിടങ്ങളിലും പാക് സേന ഷെല്ലിങ് നടത്തി.
കഴിഞ്ഞ രണ്ടു മാസമായി 150ലേറെ തവണയാണ് പാകിസ്താന്‍ സേന അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

ഒക്‌ടോബര്‍ പത്തൊന്‍പതിന് നടന്ന തുടര്‍ച്ചയായ ഷെല്ലിങ്ങില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വെടിവെപ്പ് ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടതോടെ അതിര്‍ത്തിഗ്രാമങ്ങളലായ സാംഗ കത്വ എന്നിവിടങ്ങളില്‍ നിന്ന് ജനങ്ങള്‍ കൂട്ടമായി പലായനം ചെയ്യുകയും ചെയ്തു.

പാക് വെടിവെപ്പില്‍ മൂന്ന് ഗ്രാമവാസികള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും പരിക്കേല്‍ക്കുകയും ഏതാനും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക