അടുത്ത പരീക്ഷണം ഒരു വര്‍ഷത്തിനകം

വ്യാഴം, 15 ഏപ്രില്‍ 2010 (17:23 IST)
PTI
ഇന്ത്യയുടെ അടുത്ത ക്രയോജനിക് എഞ്ചിന്‍ പരീക്ഷണം ഒരു വര്‍ഷത്തിനകം നടത്തുമെന്ന് ഐ‌എസ്‌ആര്‍‌ഒ ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണന്‍ പറഞ്ഞു. വ്യാഴാഴ്ച നടത്തിയ പരീക്ഷണം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഐ‌എസ്‌ആര്‍‌ഒ ചെയര്‍മാന്‍ ഈ പ്രഖ്യാപനം നടത്തിയത്.

മൂന്നാമത്തെ ഘട്ടം വരെ പി‌എസ്‌എല്‍‌വി ഡി‌-3 ശരിയായി പ്രവര്‍ത്തിച്ചു. എന്നാല്‍ ക്രയോജനിക് എഞ്ചിന്‍ പ്രവര്‍ത്തിക്കുന്ന മൂന്നാം ഘട്ടത്തില്‍ പ്രധാന എഞ്ചിന്‍ കത്തിയ ഉടനെ ഗതി നിര്‍ദ്ദിഷ്ട പാതയില്‍ നിന്ന് വ്യതിചലിക്കുകയായിരുന്നു.

മൂന്നാം ഘട്ടത്തിലെ സ്റ്റിയറിംഗ് എഞ്ചിനുകളായ വെര്‍ണിയര്‍ എന്‍ചിനുകള്‍ പ്രവര്‍ത്തിക്കാതിരുന്നതാണ് പരാജയ കാരണമെന്ന് പ്രാഥമികമായി വിലയിരുത്തപ്പെടുന്നു. ഈ എഞ്ചിനുകള്‍ ‘ഡവലപ്പ്‌മെന്റ്’ ഫ്ലൈറ്റില്‍ പ്രവര്‍ത്തിക്കാതിരുന്നതാണ് ദിശ മാറാന്‍ കാരണം.

പി‌എസ്‌എല്‍‌വി ഡി-3യുടെ 69.5 കിലോമീറ്റര്‍ വരെയുള്ള വിവരങ്ങള്‍ മാത്രമാണ് ഐ‌എസ്‌ആര്‍‌ഒയ്ക്ക് ലഭിച്ചത്. ഭൂഗുരുത്വാകര്‍ഷണം മൂലം റോക്കറ്റ് കടലില്‍ പതിക്കാനാണ് സാധ്യത എന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. മൊത്തം 720 സെക്കന്‍ഡായിരുന്നു എഞ്ചിന്‍ പ്രവര്‍ത്തിക്കേണ്ടിയിരുന്നത്.

വെബ്ദുനിയ വായിക്കുക