അഞ്ച് ഇന്ത്യക്കാരെ ചൈനീസ് സൈന്യം അറസ്റ്റുചെയ്തു

തിങ്കള്‍, 16 ഡിസം‌ബര്‍ 2013 (14:24 IST)
PRO
ജമ്മുകശ്മീരിലെ ചുമാര്‍ മേഖലയിലെ നിയന്ത്രണരേഖയ്ക്കടുത്ത് അഞ്ച് ഇന്ത്യക്കാരെ ചൈനീസ് സൈന്യം അറസ്റ്റുചെയ്തു. നിയന്ത്രണരേഖ നിലവില്‍ വന്നതിനുശേഷം ആദ്യമായാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലഡാക്കിലെ ചുമാറില്‍ നിയന്ത്രണ രേഖയില്‍ നിന്നും നാല് കിലോമീറ്ററോളം ഉള്ളിലായി ഇന്ത്യന്‍ പ്രദേശത്ത് കാലികളെ മേയ്ക്കുന്നവരെയാണ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി അറസ്റ്റുചെയ്തതെന്ന് ഇന്ത്യന്‍ സൈന്യം അരോപിച്ചു.

അതിര്‍ലംഘനം ആരോപിച്ച് അറസ്റ്റുചെയ്ത ഇവരെ ചൈനീസ് സൈന്യത്തിന്റെ പോസ്റ്റിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് ഇന്ത്യന്‍സൈന്യത്തിന് വിട്ടുകൊടുത്തു. ഇരുരാജ്യങ്ങളിലെയും സൈനിക കമാന്‍ഡര്‍മാര്‍ തമ്മില്‍ ചര്‍ച്ച നടത്തിയാണ് ഇവരെ കൈമാറിയത്.

വെബ്ദുനിയ വായിക്കുക