അങ്ങനെ അഴിമതി തടയുന്നതില്‍ ആന്റണിയും തോല്‍വി സമ്മതിച്ചു!
ബുധന്‍, 20 ഫെബ്രുവരി 2013 (15:16 IST)
PTI
PTI
പ്രതിരോധവകുപ്പിലെ അഴിമതിയ്ക്ക് തടയിടാന്‍ കഴിയാത്തതില്‍ നിസ്സഹായത അറിയിച്ച് എ കെ ആന്റണി. അഴിമതി തടയാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. പക്ഷേ എന്നിട്ടുണ്ട് അത് തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
നമ്മയുടെ സൈന്യത്തിന് ലോക നിലവാരത്തിലുള്ള ആയുധങ്ങള്‍ ലഭ്യമാക്കണം. ആയുധങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാന്‍ കഴിയണം. അങ്ങനെ ഇറക്കുമതി പരാമവധി കുറയ്ക്കണം. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സൈന്യത്തിന് ആയുധങ്ങള്‍ നിര്‍മ്മിക്കാമെന്നും ആന്‍റണി പറഞ്ഞു.
ഇറ്റാലിയന്‍ കമ്പനിയുമായുള്ള ഹെലികോപ്ടര്‍ ഇടപാടില്‍ ക്രമക്കേടുകള്‍ നടന്നെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ആന്റണിയുടെ ഈ ഏറ്റുപറച്ചില്‍. ഹെലികോപ്ടര്‍ ഇടപാട് വിവാദത്തിന്റെ പേരില്‍ പ്രതിരോധമന്ത്രി സ്ഥാനം രാജിവെയ്ക്കില്ലെന്നും കൈകള്‍ ശുദ്ധമാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹെലികോപ്ടര്‍ ഇടപാടിലെ ക്രമക്കേടുകളില്‍ അസ്വസ്ഥനായി ആന്റണി രാജിവയ്ക്കാന്‍ ഒരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
തന്റെ അഴിമതിരഹിത പ്രതിഛായയ്ക്ക് ഹെലികോപ്ടര്‍ ഇടപാട് വിവാദം മങ്ങലേല്‍പ്പിക്കും എന്ന് ആന്റണി ഭയക്കുന്നുണ്ട്. ക്രമക്കേട് പുറത്തുവന്നതിനെ തുടര്‍ന്ന് ആന്റണി അസ്വസ്ഥനാണ് എന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ നിരാശയാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രതിഫലിക്കുന്നത്.