നോറാ ജോണ്‍സ് പ്രസിദ്ധ സംഗീതജ്ഞനായ രവിശങ്കറിന്റെ മകള്‍. അമരിക്കന്‍ സംഗീതലോകത്ത് ഇന്ന് നിറഞ്ഞു നില്‍ക്കുകയാണ് ഈ ഇരുപത്തിമൂന്നുകാരി.
മികച്ച പോപ്ഗായികയ്ക്കുള്ള ഗ്രാമി അവാര്‍ഡ് ഇത്തവണ നോറെയെത്തേടിയാണ് എത്തിയത്. മാത്രമല്ല, മികച്ച പോപ് ഗായികയുടെ ആല്‍ബം, ഈ വര്‍ഷത്തെ നല്ല ഗാനം തുടങ്ങി എട്ട് ഗ്രാമി പുരസ്കാരങ്ങളാണ് നോറാ ജോണ്‍സ് തന്റെ പേരില്‍ കുറിച്ചത്.
അഞ്ചാമത്തെ വയസ്സില്‍ ക്വയര്ഗായികയായ നോറ ജൂനിയര്‍ ഹൈയിലെ സാക്സഫോണ് വായനക്കാരിയായി. ബുക്കര്‍ ടി - വാഷിങ്ടണ്‍ സ്കൂളില്‍ ചേര്ന്മ്പെര്ഫോമിങ് ആന്റ് വിഷ്വല്‍ വിദ്യാര്‍ത്ഥിനിയായി. "ഞാന്‍ നിന്നെ കാണുന്നുണ്ട്' എന്ന ഗാനത്തോടെ പ്രശസ്തയായി. നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
അച്ഛന് രവിശങ്കറും അമ്മയും തമ്മില്‍ പിരിഞ്ഞ ശേഷം നോറ അച്ഛനുമായി വലിയ ബന്ധമൊന്നും പുലര്‍ത്തിയിട്ടില്ല. ഇപ്പോള്‍ അമ്മ സ്യൂവിനോടൊപ്പം ഡള്ളസില്‍ സ്ഥിരതാമസമാണ് നോറാ ജോണ്‍സ്.