ഇന്ത്യയുടെ ഗീതാലി, ലോകത്തിന്‍റെ നോറ

ഗ്രാമി അവാര്‍ഡുകള്‍ ഒന്നിലേറെ തവണ വാരിക്കൂട്ടിയ നോറാ ജേ-ാണ്‍സിന്‍റെ പിറന്നാളാണ് മാര്‍ച്ച് 30ന്. ഇന്ത്യന്‍ സിതാര്‍ ഇതിഹാസമായ പണ്ഡിറ്റ് രവി ശങ്കറിന്‍റെയും സ്യൂ ജോണ്‍സിന്‍റെയും മകളാണ് നോറ. 1979 മാര്‍ച്ച് 30 നാണ് ഗീതാലി, നോറ ജേ-ാണ്‍സ് ശങ്കര്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ജനിച്ചത്.

ജ-ാസ് പിയാനോ വായനക്കാരി, പാട്ടുകാരി, പാട്ടെഴുത്തുകാരി എന്നീ നിലകളിലെല്ലാം ഒറ്റയടിക്ക് ശ്രദ്ധ നേടിയ നോറ 16-ാം വയസ്സിലാണ് ഔദ്യോഗികമായി ഈ പേര്‍ സ്വീകരിച്ചത്.

അമ്മയോടൊപ്പമായിരുന്നു നോറയുടെ ജീവിതം. നാലു വയസ്സില്‍ അവര്‍ ടെക്സസിലെ ഡള്ളസിലേക്ക് താമസം മാറ്റി. അവിടെ ബുക്കന്‍ ടി. വാഷിംഗ്ടണ്‍ സ്കൂളില്‍ പഠിച്ചു. നോര്‍ത്ത് ടെ്കസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ജാസ് പിയാനോയില്‍ ബിരുദം നേടി - 1994ല്‍.

ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് മടങ്ങിയ നോറ വിക്സ് പ്രിയറ്റിക് എന്ന ബാന്‍റ് സംഘത്തോടൊപ്പം രണ്ടു കൊല്ലം പ്രവര്‍ത്തിച്ചു.


2002 ലായിരുന്നു നോറയുടെ ഉദയം. നോറയുടെ 20 എവേ വിത്ത് മി എന്ന നാടോടി ശീലുള്ള ജാസ്, പിയാനോ ആല്‍ബം എട്ട് ഗ്രാമി അവാര്‍ഡുകള്‍ അക്കൊല്ലം നേടി. 1.8 കോടി ആല്‍ബങ്ങള്‍ വിറ്റു പോയി.

2003 ലെ ഗ്രാമിയും നോറ തൂത്തുവാരി. 2004 ഫെബ്രുവരി ഒമ്പതിന് ഫീല്‍ ലൈക് ഹോം എന്ന ആല്‍ബം പുറത്തിറക്കി. ആദ്യത്തെ ആല്‍ബത്തിലെ നനുത്ത വൈകാരിക പ്രകടനങ്ങള്‍ക്കപ്പുറം, നാടന്‍ സംഗീതം കൂടുതലുണ്ടായിരുന്നു ഇതില്‍. ഇത് ഒരു കോടി എണ്ണം വിറ്റഴിഞ്ഞു.

ടൈം മാഗസിന്‍ 2004ലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ കൂട്ടത്തില്‍ നോറയെ ഉള്‍പ്പെടുത്തി. 2005ല്‍ റേ ചാള്‍സുമായി ചേര്‍ന്ന് തയാറാക്കിയ ആല്‍ബത്തിന് മൂന്ന് ഗ്രാമി അവാര്‍ഡുകള്‍ ലഭിച്ചിരുന്നു.

ചാര്‍ലി ഹണ്ടറാണ് നോറയുടെ പ്രിയ ഗിറ്റാറിസ്റ്റ്. നീന സിമണ്‍, ബില്ലി ഹോളിഡേ എന്നിവരുടെ ഗാന ശൈലിയുമായാണ് നോറയുടെ പാട്ടുകള്‍ക്ക് സാമ്യ

വെബ്ദുനിയ വായിക്കുക