പെരൗള്‍ട്ട് - കുട്ടികളുടെ മാന്ത്രിക കഥാകാരന്‍

WDWD
ഉറങ്ങുന്ന സുന്ദരി (സ്ളീപ്പിംഗ് ബ്യൂട്ടി), സിന്‍ഡ്രെല, ബൂട്ടിലെ പൂച്ച (പുസ് ഇന്‍ ബൂട്ട്), ലിറ്റില്‍ റെഡ് ഇന്‍ കൈ റഡിംഗ് ഹുഡ്, ബ്ളൂ ബിയേഡ് - എക്കാലത്തേയും ഓമന പുസ്തകങ്ങളായ ഇവയുടെ കര്‍ത്താവ് ഫ്രഞ്ചുകാരനായ ചാള്‍സ് പെരൗള്‍ട്ട് ആണ്.

അത്ഭുതകഥകളും ഗുണപാഠ കഥകളും ബാലകഥകളും യക്ഷിക്കഥകളും മറ്റും അദ്ദേഹം എഴുതിയിട്ട് മൂന്നു നൂറ്റാണ്ടും മൂന്നു പതിറ്റാണ്ടും കഴിഞ്ഞു.

എന്നാല്‍ പുതിയ യുഗത്തിലും അവ പ്രിയതരമായി നിലനില്‍ക്കുന്നു. അവയുടെ പുതിയ പതിപ്പുകളും സചിത്ര പുസ്തകങ്ങളും നാടക-സിനിമാ കാര്‍ട്ടൂണ്‍ ആവിഷ്കാരങ്ങളും ഇറങ്ങിക്കൊണ്ടേയിരിക്കുന്നു.

1703 മേയ് പതിനാറിനാണ് പെരൗള്‍ട്ട് എന്ന ഫെയറി ടെയ്ല്‍സ് കഥാകാരന്‍ അന്തരിച്ചത്. 1628 ജനുവരി പന്ത്രണ്ടിന് പാരീസിലായിരുന്നു ജനനം. ധനിക ബൂര്‍ഷ്വാ കുടുംബത്തില്‍. നല്ല സ്കൂളില്‍ പഠിച്ചു. നിയമ ബിരുദം നേടി. സര്‍ക്കാര്‍ ഉദ്യോഗം സ്വന്തമാക്കി.

ആയിടയ്ക്ക് ഫ്രാന്‍സില്‍ സാഹിത്യത്തില്‍ പഴമക്കാരും പുതുമക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പുതുമക്കാരുടെ ഭാഗത്തായിരുന്നു പെരൗള്‍ട്ട്. അതുകൊണ്ട് അദ്ദേഹം സാഹിത്യ ലോകത്ത് അറിയപ്പെട്ടു.


WDWD
അന്‍പത്തിയഞ്ചാം വയസ്സിലാണ് അദ്ദേഹം ഗുണപാഠ കഥകള്‍ എഴുതിത്തുടങ്ങിയത്. ടെയ്ല്‍സ് ഓഫ് ദി വൈല്‍ഡ് ഗൂസ് എന്നതായിരുന്നു ആദ്യത്തെ കൃതി. ഇതിന്‍റെ പ്രസിദ്ധീകരണത്തോടെ അദ്ദേഹം നാടെങ്ങും അറിയപ്പെട്ടു.

ഫെയറി ടെയ്ല്‍സ് എന്ന പുതിയ സാഹിത്യ ശാഖയുടെ തുടക്കമായിരുന്നു ഈ പുസ്തകം. പിന്നീടാണ് സ്ളീപ്പിംഗ് ബ്യൂട്ടി, പുസ് ഇന്‍ ബൂട്ട് തുടങ്ങിയവ പ്രസിദ്ധീകരിച്ചത്.

കേട്ടുപഴകിയ കഥകളില്‍ നിന്നും വീട്ടമ്മമാരുടെ അടുക്കള കഥകളില്‍ നിന്നും പ്രമേയം ഉള്‍ക്കൊണ്ട് ഭാനയുടെ മൂശയില്‍ ഉരുക്കി വര്‍ണ്ണനയുടെ നിറഭേദങ്ങള്‍ ചാലിച്ച് ഗുണപാഠത്തിന് മേമ്പൊടി ചേര്‍ത്ത് അദ്ദേഹം മാന്ത്രിക യക്ഷിക്കഥകള്‍ എഴുതിയപ്പോള്‍ അവ ലോകത്തിന്‍റെ ആകര്‍ഷണങ്ങള്‍ ആയി മാറുകയായിരുന്നു.

പാരീസിലായിരുന്നു പെരോള്‍ട്ടിന്‍റെ അന്ത്യം. മരണാനന്തരം കോം ടെസ് (ടെയ്ല്‍സ് ) എന്ന പേരില്‍ 1781 ല്‍ അദ്ദേഹത്തിന്‍റെ രചനകള്‍ സമാഹരിച്ച് പ്രസിദ്ധപ്പെടുത്തിയിരുന്നു. സഹോദരന്‍ ക്ളൗഡി പെരോള്‍ട്ട് അക്കാലത്തെ മികച്ച വാസ്തുശില്‍പി ആയിരുന്നു.