സാര്‍ത്രെയുടെ പിറന്നാള്‍

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും അറിയപ്പെടുന്ന തത്വചിന്തകനും സാഹിത്യത്തിനുള്ള നോബല്‍ സമ്മാന ജേതാവുമായ ജീന്‍ പോള്‍ സാര്‍ത്രെയുടെ നൂറ്റിമൂന്നാം പിറന്നാളാണ് 2008 ജൂണ്‍ 21ന്. 2008 ഏപ്രിലില്‍ അദ്ദേഹം മരിച്ചിട്ട് 28 വര്‍ഷം കഴി ഞ്ഞു .

ജീവിതത്തിന്‍റെ അവസാന പാതിയില്‍ അദ്ദേഹം നടത്തിയ നിരന്തരമായ തത്വചിന്താ പരീക്ഷണങ്ങളും സര്‍ഗ്ഗരചനകളും, രാഷ്ട്രീയ പക്ഷപാതങ്ങളും അദ്ദേഹത്തെ ലോകമെമ്പാടും പ്രസിദ്ധനാക്കി. ഫ്രഞ്ച് നോവലിസ്റ്റ്, നാടക കൃത്ത്, വിമര്‍ശകന്‍ എന്ന നിലയിലും സാര്‍ത്രെ അറിയപ്പെട്ടു.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുണ്ടായ പതിറ്റാണ്ടിലെ ബൗദ്ധിക ജീവിതത്തിന് അടിത്തറ പാകിയ എക്സിസ്സ്റ്റന്‍ഷ്യലിസ്റ്റ് തത്വചിന്തയുടെ പിതാവായാണ് സാര്‍ത്രെ അറിയിപ്പെടുന്നത്.

1945 ഒക്ടോബര്‍ 28ന് അദ്ദേഹം പാരീസിലെ അകാംക്ഷാ ഭരിതരായ ജനങ്ങളെ അഭിമുഖീകരിച്ച് നടത്തിയ എക്സിസ്റ്റന്‍ഷ്യലിസം ആന്‍റ് ഹ്യൂമനിസം എന്ന വിവാദ പ്രസംഗം അദ്ദേഹത്തിന്‍റെ പ്രശസ്തിക്ക് മാറ്റു കൂട്ടി. കത്തോലിക്കരും കമ്യൂണിസ്റ്റുകാരും ഒരുപോലെ സാര്‍ത്രെയെ എതിര്‍ത്തിരുന്നുവെന്നത് വേറെ കാര്യം.

നാവിക ഉദ്യോഗസ്ഥനായിരുന്ന ജീന്‍ ബാപ്റ്റിസ്സ്റ്റെ സാര്‍ത്രെയുടെയും ആന്‍ മേരി സ്വെറ്റ്സറുടേയും മകനായി പാരീസിലായിരുന്നു ജീന്‍ പോള്‍ സാര്‍ത്രെ ജനിച്ചത്. മുത്തച്ഛന്‍ ചാള്‍സ് സ്വെറ്റ്സറാണ് അദ്ദേഹത്തെ കണക്കും ക്ളാസിക്കല്‍ സാഹിത്യവും പഠിപ്പിച്ചത്.


1929ല്‍ ഡോക്ടറേറ്റ് നേടിയ സാര്‍ത്രെ മൂന്നു കൊല്ലം സൈനിക സേവനം നടത്തി. 1938ല്‍ ലി ഹാവ്റെ യൂണി വേഴ്സിറ്റിയില്‍ പഠിപ്പിക്കുന്ന കാലത്താണ് എക്സിസ്സ്റ്റെന്‍ഷ്യലിസത്തിന്‍റെ മാനിഫെസ്റ്റോ എന്നറിയപ്പെടുന്ന നൗസിയ എഴുതിയത്. 1944 ബീയിംഗ് ആന്‍റ് നത്തിംഗ്നസ് 1946ല്‍ എക്സിസ്സ്റ്റന്‍ഷ്യലിസം ഈസ് ഹ്യൂമനിസം എന്നീ പുസ്തകങ്ങള്‍ പ്രിസിദ്ധീകരിച്ചു.

മാനവ അസ്തിത്വത്തിന്‍റെ സ്വഭാവം മനസിലാക്കാന്‍, വ്യക്തിയെ- അവന്‍റെ സ്വത്വത്തെ, അനുഭവങ്ങളെ അടിസ്ഥാനമായി കാണുന്ന ചിന്താധാരയാണ് എക്സിസ്റ്റന്‍ഷ്യലിസം. സാര്‍ത്രെ ദൈവം ഉണ്ടെന്ന് സാര്‍ത്രെ വിശ്വസിച്ചില്ല. മനുഷ്യരെ നയിക്കുന്ന, നിയന്ത്രിക്കുന്ന ഒരു ശക്തിയും ഇല്ലെന്ന് വാദിച്ചു. മനുഷ്യന്‍ ചെയ്യുന്നതില്‍ നിന്നുമാണ് മാനവികതയും മനുഷ്യ സ്വഭാവവും സ്വയം ഉണ്ടായി വരുന്നത്.

കമ്യൂണിസ്റ്റ് ചിന്താഗതിയില്‍ വിശ്വസിച്ചിരുന്നു സാര്‍ത്രെ. 1960ല്‍ മാര്‍ക്സിന്‍റെ മാനവിക മൂല്യങ്ങളില്‍ ഊന്നല്‍ നല്‍കാനുള്ള ശ്രമത്തിനെതിരെ തിരിച്ചടിയുണ്ടായി. ലൂസിയി ആര്‍ത്തുസെന്‍ സാര്‍ത്രെയെ വിമര്‍ശിച്ചു. ഈ ഒരു സന്ദര്‍ഭത്തില്‍ മാത്രമാണ് ജീവിതത്തില്‍ സാര്‍ത്രെയ്ക്ക് തോറ്റ് പിന്മാറേണ്ടി വന്നത്.

ദിവാന്‍, നോ എക്സിറ്റ്, ദി ഏയ്ജ് ഓഫ് റീസണ്‍ തുടങ്ങി ഒട്ടേറെ കൃതികള്‍ എഴുതിയ സാര്‍ത്രെയ്ക്ക് 1964 ല്‍ നോബല്‍ സമ്മാനം പ്രഖ്യാപിച്ചുവെങ്കിലും അദ്ദേഹമത് നിരസിക്കുകയാണുണ്ടായത്.

1980ല്‍ പാരീസില്‍ സാര്‍ത്രെ അന്തരിച്ചു.

വെബ്ദുനിയ വായിക്കുക