സഞ്ജയന്റെ ഹാസ്യാനുകരണം

സഞ്ജയന്‍ എഴുതിയ ഹാസ്യാനുകരണങ്ങള്‍ പ്രസ്തുത പ്രസ്ഥാനത്തിനു നടുനായകം പേലെ ശോഭിക്കുന്നു.

വെണ്മതിപോലെ ശോഭിതനാകണം
പത്രത്തില്‍ ചിലതെല്ലാമെഴുതുണം
സൂത്രത്തില്‍ ചില ബാണമയക്കണം
സാഹിത്യപരിഷത്ത് തുലക്കണം
സാഹിതീകാരനെന്നു നടിക്കണം
രാവണായനെമൊന്നെഴുതീടണം
രാമദേവന്‍റെ കീര്‍ത്തികുറക്കണം
ഇത്ഥമോരോന്നു ചന്തിച്ചിരിക്കവേ
ചത്തുപോകുന്നു പാവം! ശിവ ശിവ! - സഞ്ജയന്‍റെ പാന
കുളിരളകുമന്തിയിളം തെന്നലില്‍
ചളിപുരളം മാറായ്ദങ്ങളെല്ലാം
ഇളയിലെളും ധൂളിയില്‍ വീണപൂപോല്‍
കിളിമൊഴിയെന്‍ ജീവിതം വ്യര്‍ത്ഥമായ്പ്പോയ്
കളകളമാം നാദം പൊഴിച്ചുധാത്രി
പുളകിതയായ്ത്തീരു മോമലാളേ
അറുതിയെുതതോടുമരുവിയിലെ
ച്ചെറുകുമിളപോലെ ഞാന്‍ പൊട്ടുകയായ്- കോരപ്പുഴയുടെ കവിതാ രീതി


സഞ്ജയന്‍റെ ഹാസ്യം വൃംഗ്യപ്രധാനമാകുന്നു. ചുരുങ്ങിയവാക്കുകളില്‍ വിപുലമായ ഒരാശയപ്രപഞ്ചം ഉള്‍ക്കൊള്ളിക്കാന്‍ അദ്ദേഹത്തിനുള്ള കഴിവ് അന്യാദൃശമാണ്. ആക്ഷേപഹാസ്യത്തിലും ശുദ്ധഹാസ്യത്തിലും ഈ കഴിവ് ഒരുപോലെ നിഴലിക്കുന്നതായിക്കാണാം. ചില ഉദാഹരണങ്ങള്‍ നോക്കുക.

ചെറുപ്പക്കാരന്‍: (കഴുതകളെ തെളിച്ചുവരുന്ന ധോബിയോട് ) നിങ്ങള്‍ കഴുതകളുടെ അച്ഛനാണോ?
ധോബി: അതെ മകനേ

യുക്തി വാദികള്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ലത്രെ. സാരമില്ല ദൈവം യുക്തിവാദികളെ വിശ്വസിക്കാതായിട്ടു കാലം കുറച്ചായി.

ചില ജീവികള്‍ക്ക് കാലിലാണത്രെ ചെവി
അതു സാരമില്ല, ചില സഖാക്കള്‍ക്ക് വയറ്റിലല്ലേ തല

ഇവയിലടങ്ങിയ ഫലിതം എത്ര ധന്യാത്മകമായിരിക്കുന്നു. വിശ്വരൂപം, സഞ്ജയന്‍ എന്നീ മാസികകളുടെ പ്രതാധിപരെന്ന നിലയില്‍ എം.ആര്‍. നായരില്‍ നിന്നു ഭാഷയിലെ ഹാസ്യസാഹിത്യത്തിനുണ്ടായ പ്രധാനമായ ഒരു നേട്ടത്തെക്കുറിച്ചും പറയാതെ ഈ പ്രകൃതം പൂര്‍ണ്ണമാകില്ല.

പ്രസ്തുതപ്രസിദ്ധീകരണങ്ങള്‍ അജ്ഞാതരായപല സാഹിത്യകാരന്മാരെയും വെളിച്ചത്ത് കൊണ്ടുവന്നുമാത്രമല്ല അവരുടെ നര്‍മ്മബോധത്തെ പ്രോത്സാഹനം കൊണ്ടു പ്രഫുല്ലമാക്കുകയും ചെയ്തു. മാധവ് ജി. സീതാരാമന്‍, തിക്കോടിയന്‍ തുടങ്ങിയ അദ്ദേഹത്തിന്‍റെഗുളിക ചെമ്പേന്തുവാന്‍ അര്‍ഹരായ പലരുടെയും പേരുകള്‍ ഇവടെ സ്മരിക്കേണ്ടതായിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക