വെണ്ണിക്കുളം-ലാളിത്യത്തിന്‍റെ കവി

ലളിത കവിതയുടെ പ്രതിനിധിയാണ് വെണ്ണിക്കുളം ഗോപാലക്കുറുപ്പ് .

ദേശീയതയും കേരളീയതയും ആ കവിതകളില്‍ കാണാം.പ്രസന്നതയും പ്രസാദാത്മകതയുമാണ് വെണ്ണിക്കുളത്തിന്‍റെ കവിതകളുടെ മുഖമുദ്ര .കല്പനികതയും സൗന്ദര്യവും സ ൗന്ദ്ര്യവും നമുക്കതില്‍ കാണാം.

വള്ളത്തോള്‍ പാരമ്പര്യത്തിന്‍റെ പിന്തുടര്‍ച്ചക്കാരനാണ് വെണ്ണിക്കുളമെന്ന് പറയാം . മാണിക്യവീണ എന്ന കൃതിക്ക് 1966ല്‍ കേരള സാഹിത്യ അക്കദമി അവാര്‍ഡും , കാമസുരഭിക്ക് 1974 ല്‍ സാഹിത്യ അക്ജ-്കദമി അവാര്‍ഡും ലഭിച്ചു.

1980 ഓഗസ്റ്റ് 29 ന് ആണ് അദ്ദേഹം അന്തരിച്ചത്.

തിരുവല്ല താലൂക്കില്‍ ചെറുകാട്ടുമഠം എന്ന വീട്ടില്‍ 1902 മേയ് പത്താം തീയതി ആണ് ഗോപാലകുറുപ്പ് ജനിച്ചത്. അച്ഛന്‍ പത്മനാഭക്കുറുപ്പ്. അമ്മ ലക്സ്മിക്കുഞ്ഞമ്മ. അച്ഛന്‍ തന്നെയാണ് ഗോപാലക്കുറുപ്പിനെ എഴുത്തിനിരുത്തിയത്.

സംസ്കൃതത്തിന്‍റെ ബാലപാഠങ്ങള്‍ അദ്ദേഹം പഠിച്ചു. കൊച്ചുപിള്ള വാദ്ധ്യാരുടെ കളരിയില്‍ നിന്ന് നിലത്തെഴുത്തും എഞ്ചുവടിയും പഠിച്ചു. പ്രൈമറി വിദ്യാഭ്യാസ ശേഷം മലയാളം പള്ളിക്കൂടത്തില്‍ ചേര്‍ന്നു.

വീട്ടില്‍ സാമ്പത്തിക പരാധീനത ഏറെയുണ്ടായതിനാല്‍ അക്കാലത്ത് അദ്ദേഹം ഏറെ ബുദ്ധിമുട്ടി. എഴുത്തച്ഛന്‍റെയും കു ഞ്ചന്‍നമ്പ്യാരുടെയും വെണ്മണിമാരുടെയും കൃതികള്‍ അദ്ദേഹം ബാല്യത്തിലെ നന്നായി വായിച്ചിരുന്നു.

1917ല്‍ പ്രൈമറി സ്കൂളില്‍ അദ്ധ്യാപകനായി. ജോലിയിലിരിക്കെ മലയാളം മുഖ്യ പരീക്ഷ ജയിച്ചു. 1918 വെണ്ണിക്കുളത്ത് കെ.സി. വര്‍ഗീസ് മാപ്പിള ഇംഗ്ളീഷ് മിഡില്‍ സ്കൂളില്‍ മലയാളം അദ്ധ്യാപകനായി ചേര്‍ന്നു.

സ്വരാജ്യഗീത എന്നൊരു കവിത എഴുതി അച്ചടിപ്പിച്ചുകൊണ്ടാണ് അദ്ദേഹം വൈക്കം സത്യഗ്രഹം കാണാന്‍ പോയത്. 1932 ല്‍ അദ്ദേഹം മേപ്രാല്‍ മങ്ങാട്ടു വീട്ടില്‍ മാധവിപ്പിള്ളയെ വിവാഹം ചെയ്തു. 1949ല്‍ തിരുവനന്തപുരം മാനുസ്ക്രിപ്റ്റ് ലൈബ്രറിയില്‍ ജോലി ലഭിച്ചു. ഭാഷാ ത്രൈമാസികത്തിന്‍റെ പ്രവര്‍ത്തകനും ആയി.


1955ല്‍ ലക്സിക്കന്‍ ഓഫീസില്‍ സൂപ്പര്‍വൈസറായി.അവിടെ ആറു കൊല്ലം സേവനമനുഷ്ഠിച്ചു. 1926 മുതല്‍ കുറെക്കാലം മനോരമയില്‍, പ്രസിദ്ധപ്പെടുത്താനുള്ള കവിതകള്‍ തെരഞ്ഞെടുത്ത് ശരിയാക്കാനുള്ള ചുമതല നിര്‍വഹിച്ചു.

കവിതകള്‍ കൂടാതെ നോവല്‍ നാടകം ജ-ീവചരിത്രം ബാലസാഹിത്യം നാടൊടിക്കഥ വിവര്‍ത്തനം എന്നീ രംഗങ്ങളിലും വെണ്ണീക്കുളാത്തിന്‍റെ സംഭാവനകളുണ്ട്. കവിത, നാടകം, നോവല്‍, ബാലസാഹിത്യം, ജീവചരിത്രം, വിവര്‍ത്തനം എന്നീ വിഭാഗങ്ങളിലായി മുപ്പത്തിയഞ്ചില്‍പ്പരം കൃതികള്‍ അദ്ദേഹത്തിന്‍റേതായിട്ടുണ്ട്.

ഒട്ടേറെ പുരസ്കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചു. തൃപ്പൂണിത്തുറ പണ്ഡിതസദസ് നല്‍കിയ സാഹിത്യ നിപുണ ബിരുദവും സ്വര്‍ണ്ണമുദ്രയും പുരസ്കാരങ്ങളില്‍ ആദ്യത്തേതാണ്.

മാണിക്യവീണ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി. തുളസീദാസരാമായണം പരിഭാഷയെത്തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കലാരത്ന ബഹുമതി നല്‍കി.

ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയും കേരള ഹിന്ദി പ്രചാരസഭയും സഹിത്യ കലാനിധി ബിരുദം നല്‍കി ആദരിച്ചു.

ഓടക്കുഴല്‍ സമ്മാനവും, കാമസുരഭിക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി.

വെണ്ണികുളത്തിന്‍റെ കൃതികള്‍

കവിതകള്‍
അമൃതാഭിഷേകം
കദളീവനം
കേരളശ്രീ
ജഗല്‍സമക്ഷം
പുᅲവൃഷ്ടി
പൊന്നമ്പലമേട്
ഭര്‍ത്തൃപരിത്യക്തയായ ശകുന്തള
മാണിക്യവീണ
മാനസപുത്രി
രോഗിണി
വസന്തോത്സവം
വെളിച്ചത്തിന്‍റെ അമ്മ
വെള്ളിത്താലം
സരോവരം
സൗന്ദര്യപൂജ
കാമസുരഭി
മണിവിളക്ക്
സ്വര്‍ണസന്ധ്യ
തീര്‍ത്ഥധാര

നാടകം
കാളിദാസന്‍റെ കണ്‍മണി
പ്രിയംവദ

നോവലുകള്‍
നീലജലത്തിലെ പത്മം
വിജയരുദ്രന്‍

ജീവചരിത്രം
പുണ്യ പുരുഷന്‍
വഞ്ചിരാജേശ്വരി

ബാലസാഹിത്യം
കഥാനക്ഷത്രങ്ങള്‍
സിംഹമല്ലന്‍
ഭാരത കഥകള്‍

നാടോടിക്കഥ
തച്ചോളി ഒതേനന്‍

നിഘണ്ടു
കൈരളീകോശം

വിവര്‍ത്തനങ്ങള്‍
തിരുക്കുറള്‍
ഭാരതിയുടെ കവിതകള്‍
തുളസീദാസ രാമായണം
സിദ്ധാര്‍ത്ഥ ചരിതം


വെബ്ദുനിയ വായിക്കുക