ക്ളാസിക്കല്‍ ആധുനികതയുടെ വക്താവായ കക്കാട്

ആധുനികതാ പ്രസ്ഥാനത്തിന്‍റെ കടന്നുവരവിനു ശേഷവും തന്‍റേതായൊരു കാവ്യപൈതൃകം കാത്തുസൂക്ഷിച്ച കവിയായിരുന്നു എന്‍.എന്‍.കക്കാട് എന്ന കക്കാട് നാരായണന്‍ നമ്പൂതിരി.

ജനുവരി ആറിനാണ് അദ്ദേഹത്തിന്‍റെ ചരമദിനം. 1987 ജനുവരി ആറിന് കോഴിക്കോട്ടാണ് കക്കാട് അന്തരിച്ചത്.

ആര്‍ഷഭാരത സംസ്കാരത്തെ ഉള്‍ക്കൊണ്ട ഇന്ത്യന്‍ വര്‍ത്തമാനത്തോട് സൗന്ദര്യാത്മകമായി പ്രതികരിച്ചതിലൂടെ കക്കാട് ആധുനികരില്‍ നിന്നും വ്യത്യസ്തനായി. ജ-ീവിതത്തകര്‍ച്ചയും ആസുരമായ കാലത്തെക്കുറിച്ചുള്ള ദു:ഖവും മരണബോധവും ചേരുന്ന കക്കാടിന്‍റെ കവിതകള്‍ ക്ളാസിക്കല്‍ മോഡേണിസം എന്ന വിശേഷണം അര്‍ഹിക്കുന്നു.

സ്വാതന്ത്ര്യത്തിനു ശേഷം ഉണ്ടായ മുതലാളിത്ത സ്വപ്നങ്ങളും നഗരവല്‍ക്കരണവും സൃഷ്ടിച്ച ശൂന്യബോധം കക്കാട് കവിതകളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇങ്ങനെ അധുനിക ജ-ീവിതം വരുത്തിച്ചേര്‍ത്ത സ്വത്വ നഷ്ടവും അര്‍ത്ഥശൂന്യത, നിരാലംബത ഗ്രാമീണ ജ-ീവിതത്തിന്‍റെ ക്ളേശം, മൂല്യത്തകര്‍ച്ച എനിവയും കക്കാടിന്‍റെ കവിതകളെ സ്വാധീനിച്ചു.

അയ്യപ്പ പണിക്കരിലൂടെ നവീകരണ ശക്തിയായി പ്രവര്‍ത്തിച്ച ആധുനികത കക്കാടിലൂടെ വെളിച്ചം കണ്ടു.

മലപ്പുറം ജ-ില്ലയിലെ അവിടനല്ലൂരില്‍ 1927 ജൂലായ് 14 ന് ജ-നിച്ചു. കേരളീയ നമ്പൂതിരി പരമ്പര്യമനുസരിച്ച് സംസ്കൃതവും തന്ത്രവിദ്യയും പഠിച്ചു. നമ്പൂതിരി യോഗക്ഷേമസഭയിലും കമ്മ്യൂണിസ്റ്റ് പര്‍ട്ടിയിലും പ്രവര്‍ത്തിച്ചു. കോഴിക്കോട് ആകാശവാണിയില്‍ പ്രൊഡ്യൂസറായി ജോലി നോക്കി.

ശലഭഗീതം, 1963, പാതാളത്തിന്‍റെ മുഴക്കം, വജ്രകുണ്ഡലം, പകലറുതിക്കു മുമ്പ്, സഫലമീയാത്ര, തീര്‍ത്ഥാടനം എന്നിവയാണ് പ്രധാന കൃതികള്‍. സഫലമീ യാത്രയ്ക്ക് 1986 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1985 ല്‍ ഓടക്കുഴല്‍ അവാര്‍ഡും 1986 ല്‍ വയലാര്‍ അവാര്‍ഡും അദ്ദെഹത്തിന് ലഭിച്ചു.


കാല്‍പനികതയുടെ അദൃശ്യ സ്പര്‍ശം ഉണ്ടായിരുന്ന ആധുനികതയുടെ ആദ്യ നാളുകളില്‍ നിന്നും കവിതയെ വേറിട്ട വഴിയിലൂടെ നടത്തുന്നതിന് കക്കാടിന്‍റെ പങ്ക് അതുല്യമാണ്.

അദ്ദേഹത്തിന്‍റെ തീര്‍ത്ഥാടനം എന്ന കവിതയിലെ ചില വരികള്‍ :

കിങ്ങിണി കെട്ടി,-
ച്ചിലങ്ക ചാര്‍ത്തി,-
ക്കങ്കണമണിമാലകളാടി,-
ക്കിളിന്തുചുണ്ടില്‍ പുഞ്ചിരി ചൂടി,-
ക്കളിമ്പമാര്‍ന്നെന്‍ മടിയിലിരിക്കും
പ്രിയദര്‍ശനനാമെന്‍ മോക്ഷത്തെ-
ക്കണ്‍നിറയെക്കണി കണ്ടേന്‍;

ഇന്നലെയിടവംകൊണ്ടന്നം
നൊട്ടിനുണച്ചോരെന്‍ ബാല്യത്തെ,
ആനന്ദംകൊണ്ടിടനെഞ്ചിടയെ,-
ക്കണ്നീരുതിരെക്കണി കണ്ടേന്‍.

പൂമുഖവാതില്‍പ്പടിയും കയറീ-
ട്ടിടനാഴിയിലൂടെ

കിങ്ങിണി കെട്ടിയോരെന്‍ ബാല്യം
തെള്ളിത്തെള്ളിയിറങ്ങി
നടന്നു മറഞ്ഞേ പോകെ,
കൃത്യവിമൂഢന്‍ പണ്ടു മിഴിച്ചേ നിന്നെന്‍.

വെബ്ദുനിയ വായിക്കുക