കടവനാടിന്‍റെ കവിതാ സൗരഭം

മലയാളത്തിലെ പൊന്നാനി സാഹിത്യതറവാട്ടിലെ ശക്തനായ കവിയാണ് കടവനാട് കുട്ടികൃഷ്ണന്‍. കരുത്തും ലാവണ്യവുമാണ് അദ്ദേഹത്തിന്‍റെ കവിതകളുടെ സവിശേഷത. 1925 ആഗസ്റ്റ് 10നാണ് കടവനാട് കുട്ടികൃഷ്ണന്‍റെ ജനനം.

ധാര്‍മ്മികബോധമാണ് കടവനാടിന്‍റെ കവിതയുടെ അന്തര്‍ധാര. പ്രായമേറിയപ്പോള്‍ ധര്‍മ്മബോധത്തില്‍ നിന്ന് അല്പാല്പം രോഷാകുലത തലനാട്ടിത്തുടങ്ങി. മനസ്സില്‍ തിളച്ചുകുറുകി കവിതയായി പുറത്തുവരുമ്പോള്‍ സമൂഹത്തിനൊരു കഷായമായതു മാറാറുണ്ട്. കവിത ചികിത്സയും കവി ചികിത്സകനുമാവുന്ന അവസ്ഥ


ഉറക്കെ പറയുകയും അട്ടഹസിക്കുകയുമല്ല കടവനാടിന്‍റെ പ്രകൃതം പറയുന്നത് പതുക്കെയാവാം. പക്ഷെ ശക്തമായി പറയും.

കടവനാടിന്‍റെ കവിത ഇടശേരി വിവരിച്ചതുപോലെ "എന്തൊരു നാണം കുപ്പിവളക്കാരി' എന്ന മട്ടില്‍ നാണിച്ചാണ് പുറത്തുവരുക. വല്ലപ്പോഴുമേ വരുകയുമുള്ളൂ .

അതുകൊണ്ട് കുറെയൊക്കെപ്പേര്‍ കടവനാടിനെ ശ്രദ്ധിക്കാതെ പോയിട്ടുണ്ട്. എന്നാല്‍ ശ്രദ്ധിച്ചിരുന്നവര്‍ ഒരിക്കലും വിട്ടുമാറാതെ പിന്തുടര്‍ന്നിരിക്കും.

കടവനാടിന്‍റെ മനസ്സ് ഗ്രാമീണന്‍റേതാണെന്ന് പറഞ്ഞല്ലോ. ഗ്രാമത്തിനെതിരായ സമഗ്ര ജീവിത ദുര്‍ഗന്ധമാണദ്ദേഹത്തിന് സാധാരണക്കാരന്‍റെ നേരും നോമ്പും ജന്മങ്ങളുമാണദ്ദേഹത്തിന് . ഇതെല്ലാം അദ്ദേഹത്തിന്‍റെ കവിതയുടെയും മുഖമുദ്രകളാണ്.


ജീവകാരുണ്യമുള്ള മനസ്സ്

ജീവകാരുണ്യമുള്ള മനസ്സ് കടവനാടിന്‍റെ കവിതയില്‍ കാണാം. ദാര്‍ശനികത പലേടത്തും നിഴലിക്കുന്നു. ഋഷിതുല്യമായ നിസ്സംഗതയാണ് ചിലപ്പോള്‍. ചിലപ്പോള്‍ വിപ്ളവകാരിയുടെ വീര്യം.

എല്ലാ നിരീക്ഷണങ്ങളെയും സ്ഥൂലത്തില്‍ നിന്ന് സൂക്സ്മമതയിലേക്കും, ബാഹ്യത്തില്‍ നിന്ന് ആന്തരികതയിലേക്കും എത്തിക്കാന്‍ കടവനാടിന് കഴിവുണ്ട് എന്ന് ഗുപ്തന്‍നായര്‍ വിലയിരുത്തുന്നു.

കടവനാടിന്‍റെ ശൈലി പലപ്പോഴും പരുക്കനായി തോന്നാറുണ്ട്. എന്നാല്‍ ലാവണ്യമുഖമായ വള്ളത്തോള്‍ ശൈലിയും അദ്ദേഹത്തിനു വഴങ്ങും. ഈ വരികള്‍ നോക്കുക.

ആതിര നല്ല, മഞ്ഞള്‍വാര്‍ക്കുറി
കേതുക നെറ്റിയിലൊളി ചിന്തി
ഹരിതമാല ഒവുക്കയിലഴകിന്‍
നിറകുംഭങ്ങള്‍ ത്വരയേന്തി
വളയിരി നിറയും മറു കൈവീശി
കളഭനിഭം ഘടനയേന്തി
വരുമാരോ മലിതാരു, സുകാവ്യ
ത്തറവാടിത്തളിര്‍മേനി'

എന്നദ്ദേഹം വളളത്തോള്‍ കവിതയെ വര്‍ണിക്കുന്നു.


ആ കാലത്ത് കുട്ടികള്‍ക്കായി കടവനാട് എഴുതിയ നോവലാണ് "വയനാടിന്‍റെ ഓമന'. വളരെ ഹൃദ്യമായൊരു കലാസൃഷ്ടിയാണതു. പ്രിയപ്പെട്ടവരേ എന്നൊരു ഗദ്യകൃതിയും അദ്ദേഹം രചിച്ചു.

വെട്ടും കിളയും ചെന്ന മണ്ണ്, കാഴ്ച, സുപ്രഭാതം, നാദ നൈവേദ്യം, വേദനയുടേ തോറ്റം, കളിമുറ്റം എന്നിവയാണ് പ്രധാന കാവ്യകൃതികള്‍. മൂന്നു വിവര്‍ത്തനങ്ങളും അദ്ദേഹത്തിന്‍റേതായിട്ടുണ്ട
കളിമുറ്റം

""കാര്യമായതു കളിയാണെടാ, ശങ്ക
വേരോടുക്കെടാ ബുദ്ധിരാമ''

എന്ന് വിശ്വസിച്ചതുകൊണ്ടാവാം. തന്‍റെ തെറ്റെന്ന് കവിതകളുടെ സമാഹാരത്തിന് കളിമുറ്റം എന്ന് പേരിട്ടത്. ഇവിടെ കളി കാര്യമാണ്, കര്‍മ്മമാണ്, ജീവിതമാണ്. കവിതയുമാണ്.

ജീവിത മുഖങ്ങളെപോലും അസ്വസ്ഥമാക്കുന്നതാണ് കലാവിദ്യ. സകലജീവിതദുരിതങ്ങളും യുദ്ധങ്ങളും നിറഞ്ഞ മഹാഭാരതം നമുക്ക് ആസ്വാദ്യമാവുന്നത് അതു കലയായി മാറിയതുകൊണ്ടാണ്.

കടവനാടും ജീവിതമനുഭവങ്ങളെ ദുഃഖങ്ങളെ കലയാക്കി കവിതയാക്കി മാറ്റുന്നു. എന്നിട്ടു പറയുന്നു.

കടഞ്ഞെടുത്തോന്‍ കണ്ണീരൊക്കെ-
കവിതാ മാധുരിയായ്
കറന്നുയോന്‍ക ഹിതം പോന്‍.....''

എന്ന്.


പൊന്നാനിയിലെ ഉള്‍നാടന്‍ ഗ്രാമമായിരുന്ന കടവനാട്ടു നിന്നും വന്ന് ജോലിയും പത്രപ്രവര്‍ത്തനവുമായി കോഴിക്കോട്ട് നഗരത്തില്‍ ജീവിതത്തിന്‍റെ മുക്കാല്‍ ഭാഗം കഴിച്ചു കൂട്ടിയിട്ടും കടവനാട് കുട്ടികൃഷ്ണന്‍ തനി ഗ്രാമീണനായി നിലനിന്നു.

എന്‍റെ ലോകം ചെറുതാണ്. എന്‍റെ ഗ്രാമത്തിന്‍റെ വര്‍ണങ്ങളും ശബ്ദങ്ങളും ഞാന്‍ ചവിട്ടിപ്പോന്ന വഴി കണ്ടുമുട്ടിയ ആളുകള്‍, എന്‍റെ സ്വപ്നങ്ങള്‍ എന്‍റെ വീഴ്ചകള്‍, ചുറ്റം കണ്ട ജീവിത വൈചിത്രങ്ങള്‍, എന്‍റെ വിചാരണപുളകങ്ങള്‍ ഇവയെല്ലാമാണ് സ്വാഭാവികമായും എന്‍റെ കവിതകളുടെ ഉള്ളടക്കം എന്ന് അദ്ദേഹം തന്നെ പറഞ്ഞുവെച്ചിട്ടുണ്ട്.

കോഴിക്കോട് കടപ്പുറം റോഡിലെ പിയേഴ്സ് ലസ്ലിയില്‍ ഉദ്യോഗസ്ഥനായിരിക്കെ കടവനാട് നിര്‍വ്വഹിച്ച ചരിത്രദൗത്യമായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ ബാലപംക്തി കൈകാര്യം ചെയ്യുന്ന കുട്ടേട്ടനാവുക എന്നത്.

അദ്ദേഹം മനോരമയിലേക്ക് മാറിയതില്‍ പിന്നെയാണ് കുഞ്ഞുണ്ണിമാഷ് കുട്ടേട്ടനായത്.



വെബ്ദുനിയ വായിക്കുക