അകാലത്തില്‍ പൊലിഞ്ഞ കാമു

WDWD
വിഖ്യാത എഴുത്തുകാരനും തത്വചിന്തകനും പത്രപ്രവര്‍ത്തകനും നാടകകൃത്തുമായ ആല്‍ബര്‍ട്ട് കാമു - 1960 ജ-നുവരി നാലിന് ഒരു കാറപകടത്തിലായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം.

സുഹൃത്തും പ്രസാധകനുമായ മൈക്കില്‍ ഗില്ലാര്‍ഡിയും അദ്ദേഹത്തിനോടൊപ്പമുണ്ടായിരുന്നു - മരണത്തിലും. കാമുവും ജ-ീന്‍ പോള്‍ സാര്‍ത്രും ചേര്‍ന്ന് മനുഷ്യ ജ-ീവിതത്തിന്‍റെ അസ്ഥിരതയെ കൃതികളിലൂടെ ആവിഷ്കരിച്ചു.

1957 ല്‍ അദ്ദേഹത്തിന് നോബല്‍ സമ്മാനം ലഭിച്ചിരുന്നു.

1913 ഡിസംബര്‍ 7 ന് അള്‍ജ-ീരിയയിലെ മോണ്‍ഡോവിലാണ് കാമു ജ-നിച്ചത്. സ്പാനിഷ് വംശജ-യായിരുന്നു അമ്മ. അച്ഛന്‍ ലൂസിയന്‍ ഒന്നാം ലോകമഹായുദ്ധക്കാലത്തു നടന്ന മാര്‍ന യുദ്ധത്തില്‍ മരിച്ചു.

അള്‍ജ-ിയേഴ്സിലെ ബെല്‍കോര്‍ട്ടിലെ ചെലവിട്ട ചെറുപ്പകാലം അദ്ദേഹത്തിന് ദുരിതപൂര്‍ണ്ണമായിരുന്നു.

1923 ല്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കാമു അള്‍ജ-ിയേഴ്സ് സര്‍വകലാശാലയില്‍ ഉപരിപഠനത്തിനായി ചേര്‍ന്നു. നല്ലൊരു ഫുട്ബോള്‍ കളിക്കാരനായിരുന്നെങ്കിലും ക്ഷയരോഗം മൂലം കളിയില്‍ തുടരാന്‍ കഴിഞ്ഞിരുന്നില്ല

. കുട്ടികളെ പഠിപ്പിച്ചും വര്‍ക്ക് ഷോപ്പിലും ഭൗമപഠനകേന്ദ്രത്തിലുമൊക്കെ ജേ-ാലിചെയ്തും അദ്ദേഹം ജ-ീവിതം തള്ളിനീക്കി.

1934 ല്‍ കാമു ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. അക്കൊല്ലം സിമോണ്‍ ഹി യെ വിവാഹം ചെയ്തുവെങ്കിലും അവര്‍ മയക്കുമരുന്നിന് അടിമയായതുകൊണ്ട് വിവാഹബന്ധം തുടരാനായില്ല.


WDWD
1935 ല്‍ അദ്ദേഹം തൊഴിലാളികളുടെ തീയറ്ററായ തിയറ്റര്‍ ദ ത്രവേലിന് രൂപം നല്‍കി. 1937 മുതല്‍ 1939 വരെ അള്‍ഗര്‍ റിപ്പബ്ളിക്കന്‍ എന്ന സോഷ്യലിസ്റ്റ് പത്രത്തിനു വേണ്ടി ലേഖനങ്ങള്‍ എഴുതിയിരുന്നു. 1939-40 കാലഘട്ടത്തില്‍ സോയര്‍ റിപ്പബ്ളിക്കന്‍ എന്ന പത്രത്തിനു വേണ്ടിയും പ്രവര്‍ത്തിച്ചു.

1940 ല്‍ ഫ്രാന്‍സിസ് ഫൗരിനെ അദ്ദേഹം വിവാഹം ചെയ്തു. അതിനുശേശം പാരീസ് സോയര്‍ എന്ന മാസികയില്‍ ജേ-ാലി നോക്കി. ആദ്യഗ്രന്ഥങ്ങളായ ദ സ്ട്രെയിഞ്ചറും ദ മിത്ത് ഓഫ് സിസ്ഫസും 1941 ലാണ് രചിച്ചത്.

ഇടതു ചായ്വുണ്ടായിരുന്നെങ്കിലും കാമു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് അദ്ദേഹം ഫ്രഞ്ച് പ്രതിരോധ സെല്ലായ കോംബാറ്റില്‍ ചേര്‍ന്നു.

കോംബാറ്റ് എന്ന പേരില്‍ ഒരു രഹസ്യ പത്രം പുറത്തിറക്കുകയും ചെയ്തു. ഇവിടെ വച്ചാണ് സാര്‍ത്രുമായി അദ്ദേഹം ചങ്ങാത്തത്തിലാവുന്നത്. 1947 ല്‍ കോംബാറ്റ് ഒരു വാണിജ-്യപത്രമാക്കിയപ്പോള്‍ കാമു അതില്‍ നിന്നൊഴിഞ്ഞു.

1951 ല്‍ ദ റിബല്‍ എന്ന കൃതി അദ്ദേഹം പ്രസിദ്ധീകരിച്ചു. വിപ്ളവവും ലഹളയും വിശകലനം ചെയ്യുന്ന റിബലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും സാര്‍ട്ടറില്‍ നിന്നും കാമുവിനെ അകറ്റിയത്.

തത്വശാസ്ത്ര മേഖലയില്‍ കാമുവിന്‍റെ ഏറ്റവും വലിയ സംഭാവന യുക്തിഹീനത എന്ന തത്വമായിരുന്നു. അതാണ് അദ്ദേഹത്തിന്‍റെ ദ മിത്ത് ഓഫ് സിസിഫസ് എന്ന കൃതിയില്‍ പ്രകടമാവുന്നത്.

1950 കളില്‍ അദ്ദേഹം പ്രവര്‍ത്തനം മനുഷ്യാവകാശ മേഖലയിലേക്ക് തിരിച്ചു. 1952 ല്‍ ഐക്യരാഷ്ട്ര സഭ സ്പെയിനില്‍ ജ-നറല്‍ ഫ്രാങ്കോയെ പിന്‍തുണച്ചതില്‍ പ്രതിക്ഷേധിച്ച് അദ്ദേഹം യുനെസ്കോവില്‍ നിന്ന് രാജ-ിവച്ചു.

1954 ല്‍ അള്‍ജ-ീരിയന്‍ സ്വാതന്ത്ര്യസമരകാലത്ത് ഫ്രഞ്ച് സര്‍ക്കാരിനെതിരെ തിരിഞ്ഞു. ഇരു രാജ-്യങ്ങളും തമ്മിലുള്ള യുദ്ധത്തില്‍ സാധാരണ പൗരന്മാര്‍ക്ക് ദോഷമുണ്ടാകരുതെന്ന് അദ്ദേഹം വാദിച്ചു. എന്നാല്‍ ഇത് ഇരു രാജ-്യങ്ങളും ചെവിക്കൊണ്ടില്ല.

1967 ല്‍ ദ സ്ട്രെയിഞ്ചര്‍ എന്ന കാമുവിന്‍റെ കൃതി ലൂചിനോ വിസ്കോത്തി ചലച്ചിത്രമാക്കിയിരുന്നു.





കാമുവിന്‍റെ കൃതികള്‍

നോവലുകള്‍ :

ദ സ്ട്രെയിഞ്ചര്‍ (1942)
ദ പ്ളേഗ് (1947)
ദ ഫാള്‍ (1956 ല്‍ മരണാനന്തരം പ്രസിദ്ധീകരിച്ചു)
എ ഹാപ്പി ഡെത്ത് (1970 ല്‍ മരണാനന്തരം പ്രസിദ്ധീകരിച്ചു)
ദ ഫസ്റ്റ് മാന്‍ (1995 ല്‍ അപൂര്‍ണ്ണമായി പ്രസിദ്ധീകരിച്ചു)

ചെറുകഥകള്‍ :

എക്സൈല്‍ ആന്‍റ് ദ കിംഗ് ഡം (1957)
ഗസ്റ്റ്

നാടകം :

കാലിഗുല (1930)
ക്രോസ്സ് പര്‍പ്പസ് (1944)
സ്റ്റേറ്റ് ഓഫ് സീജ-് (1948)
ദ ജ-സ്റ്റ് അസാസിന്‍സ് (1948)


യൂത്ത്ഫുള്‍ റൈറ്റിംഗ്സ്, ബിറ്റ്വിക്സ്റ്റ് ആന്‍റ് ബിറ്റ് വീന്‍, നൈതര്‍ വിക് റ്റിം നോര്‍ എക്സിക്യൂഷണര്‍, ദ മിത്ത് ഓഫ് സിസിഫസ്, ദ റിബല്‍ എന്നിവയാണ് മറ്റ് കൃതികള്‍.