ഹൈവേയിലൂടെ കടന്ന് പോകുന്ന വാഹനങ്ങള്‍ പരിശോധിക്കുകയായിരുന്നു എസ് ഐ സുരേഷും കോണ്‍സറ്റബിള്‍ ജോപ്പനും.
കാറില്‍ വന്ന ഒരു സ്ത്രീയുടെ ലൈസൈന്‍സ് പരിശോധിച്ച സുരേഷ് പറഞ്ഞു നിങ്ങള്‍ക്ക് കണ്ണാടിയുണ്ടെന്നാണെല്ലൊ ലൈസന്‍സില്‍ എന്നിട്ട് അത് ഇപ്പോള്‍ കാണാനില്ലെല്ലൊ. കണ്ണാടി ഇല്ലാതെ വണ്ടി ഓടിച്ചതിന് 100 രൂപ പിഴയടക്കണം.
ഇതു കേട്ട സ്ത്രീ പറഞ്ഞു: എനിക്ക് കോണ്‍ടാകട്സ് ’ഉണ്ട്.
തനിക്ക് ഉന്നതങ്ങളില്‍ പിടിപാട് (കോണ്‍ടാകട്സ്) ഉണ്‍ടെന്നാണ് അവര്‍ പറഞ്ഞതെന്ന് കരുതിയ സുരേഷ് പറഞ്ഞു. “ നിങ്ങള്‍ക്ക് എന്തുണ്ടെന്നു പറഞ്ഞാലും പിഴ അടച്ചിട്ട് പോയാല്‍ മതി”
ഇതു കേട്ട സ്ത്രീ പറഞ്ഞു: അതല്ല സാര്‍ ഞാന്‍ കണ്ണടയക്ക് പകരം കോണ്‍ടാകട് ലെന്‍സ് ഉപയോഗിക്കുന്നുണ്‍ട് എന്നാണ് പറഞ്ഞത്.