സുരേഷിന് തൊട്ടടുത്ത വീട്ടിലെ സുന്ദരിയായ പെണ്‍കുട്ടിയോട് വല്ലാത്ത പ്രണയം, എന്നാല്‍ അവളെ പരിചയപെട്ടിട്ടും നല്ല സുഹൃത്തുക്കളായിട്ടും തന്‍റെ മനസ്സിലെ ആഗ്രഹം തുറന്ന് പറയാന്‍ മാത്രം സുരേഷിന് കഴിഞ്ഞില്ല. സുശീലയായ ആ പെണ്‍കുട്ടി തന്നെക്കുറിച്ച് എന്ത് വിചാരിക്കുമെന്ന ഭയമായിരുന്നു സുരേഷിന്.
എന്നാലും എല്ലാ ദിവസും സുരേഷ് അവളെ ഫോണ്‍ ചെയ്യും മണിക്കൂറുകളോളം സംസാരിക്കും. ഒടുവില്‍ പ്രേമം മൂത്ത സുരേഷ് രണ്ടും കല്‍പ്പിച്ച് തന്‍റെ മനസ്സ് തുറക്കാന്‍ തീരുമാനിച്ചു.
തന്‍റെ പ്രണയിനിയെ പതിവ് പോലെ സുരേഷ് ഫോണ്‍ ചെയതു. അങ്ങേ തലയക്കല്‍ ഫോണ്‍ എടുത്തപ്പോള്‍ സുരേഷ് ചോദിച്ച്: “ഹലോ, ശകുന്തളെ..”
ശകുന്തള: പറയൂ... സുരേഷ്: ഞാന്‍ നിന്നെ വിവാഹം ചെയതോട്ടെ?
പ്രണയ പരവശയായ ശകുന്തള നാണത്തോടെ പറഞ്ഞു: തീര്‍ച്ചായായും, പക്ഷെ...