ജംഗ്പങ്കി-ശകുന്തള ദമ്പതികള്‍ക്ക് മൂന്നു മക്കളായിരുന്നു മൂത്ത രണ്ട് മക്കളും സുന്ദരന്‍മാരും ബുദ്ധിമാന്‍മാരും ആയിരുന്നെങ്കിലും ഇളയവനായ ജോപ്പന്‍ വിരൂപനും മരമണ്ടനുമായിരുന്നു.
അതിനാല്‍ തന്നെ ജോപ്പന്‍ തന്‍റെ മകനാണോയെന്ന് ജംഗ്പങ്കിക്ക് സംശയവുമുണ്ടായിരുന്നു. പക്ഷേ ശകുന്തളയോട് ഇത് നേരിട്ട് ചോദിക്കാന്‍ ജംഗ്പങ്കിക്ക് ധൈര്യമുണ്ടായില്ല.
പക്ഷെ ഒരു ദിവസം മദ്യത്തിന്‍റെ ലഹരിയില്‍ ലഭിച്ച അധിക ധൈര്യത്തിന്‍റെ പിന്‍ബലത്തില്‍ ജംഗ്പങ്കി തന്‍റെ സംശയം അവതരിപ്പിച്ചു.
ഉടന്‍ തന്നെ ശകുന്തളയുടെ മറുപടിയും വന്നു,
“ജോപ്പന്‍ നിങ്ങളുടെ മകനാണെന്നതില്‍ സംശയം വേണ്ട പക്ഷെ സുന്ദരന്‍മാരും ബുദ്ധിമാന്‍മാരുമായ മൂത്ത മക്കളുടെ കാര്യത്തില്‍ എനിക്ക് ഉറപ്പ് പറയാന്‍ പറ്റില്ല.”