മരണകിടക്കയിലെ പണി!

ശനി, 18 ജൂലൈ 2009 (13:17 IST)
ജോപ്പന്‍ മരിക്കാന്‍ കിടക്കുന്നു. പരിദേവങ്ങളുമായി തലയ്ക്കലിരുന്ന്‌ ഭാര്യ കരയുന്നു. ദീനമായ ശബ്ദത്തില്‍ ജോപ്പന്‍ ഭാര്യയെ വിളിച്ചു.

“പ്രിയേ നീ കരയരുത്‌, ഞാന്‍ മരിച്ചാല്‍ നീ വേറെ വിവാഹത്തിന്‌ തയ്യാറാകണം, നീ ആ സുരേഷിനെ കല്യാണം കഴിച്ച്‌ സുഖമായി ജീവിക്കണം”

“ഹോ, നിങ്ങളെന്ത്‌ ക്രൂരനാണ്‌, എന്നെ കൊണ്ട്‌ നിങ്ങളെന്താണ്‌ ചെയ്യിപ്പിക്കുന്നത്‌?”, ഭാര്യ പുലമ്പി.

“നീ അത്‌ ചെയ്യണം പ്രിയേ, അതെന്‍റെ ആവശ്യമാണ്‌..”

“നിങ്ങളുടെ ആവശ്യമോ?”

“അതേ, അവന്‍ അത്ര ശരിയല്ല, ഞാന്‍ കടം ചോദിച്ച്‌ പൈസ തരാത്തപ്പോഴെ ഞാന്‍ വിചാരിച്ചതാ അവനിട്ടൊരു പണികൊടുക്കണമെന്ന്‌!!”

വെബ്ദുനിയ വായിക്കുക