പ്രിയപ്പെട്ട മകനേ, നിനക്ക്‌ സുഖമാണല്ലോ

ബുധന്‍, 5 ജനുവരി 2011 (14:43 IST)
കോളജില്‍ പഠിക്കുന്ന ജോപ്പന്‍ അച്ഛനമ്മമാര്‍ക്ക്‌ വിഷമത്തോടെ എഴുതി..

പ്രിയപ്പെട്ട അച്ഛനും അമ്മയ്ക്കും,

വീണ്ടും വീണ്ടും എനിക്ക്‌ നിങ്ങളോട്‌ പണം ചോദിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്‌. എനിക്ക്‌ എന്നോട്‌ തന്നെ ലജ്ജ തോന്നുന്നു.

ഇനിയും രണ്ടായിരം രൂപ കൂടി വേണമെന്ന്‌ പറയാന്‍ ബുദ്ധിമുട്ടുണ്ട്‌. നിങ്ങളോട്‌ വീണ്ടും പണം ചോദിക്കാന്‍ എനിക്ക്‌ മടിയാണ്‌. എന്നോട്‌ ക്ഷമിക്കു..

സ്വന്തം മകന്‍
ജോപ്പന്‍

പി എസ്‌: കത്ത്‌ പോസ്റ്റ്‌ ചെയ്തതിന്‌ ശേഷം വീണ്ടും നിങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനെ കുറിച്ച്‌ ഓര്‍ത്ത്‌ എനിക്ക്‌ നാണം തോന്നി. ഞാന്‍ പോസ്റ്റുമാന്‍റെ പിന്നാലെ ചെന്ന്‌ കത്ത്‌ തിരിച്ചു തരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ദുഷ്ടനായ അയാള്‍ കത്ത്‌ തിരിച്ചു തന്നില്ല. ഈ കത്ത്‌ നിങ്ങള്‍ക്ക്‌ കിട്ടാതിരുന്നെങ്കില്‍ എന്ന്‌ ഞാന്‍ ആഗ്രഹിക്കുന്നു.

കുറച്ചു ദിവസങ്ങള്‍ക്ക്‌ ശേഷം ജോപ്പന്‌ മറുപടി വന്നു.

പ്രിയപ്പെട്ട മകനേ,
നീ ആഗ്രഹിച്ച പോലെ നീ അയച്ച കത്ത്‌ ഞങ്ങള്‍ക്ക്‌ കിട്ടിയില്ല !
നിനക്ക്‌ സുഖമാണല്ലോ അല്ലേ...

വെബ്ദുനിയ വായിക്കുക