നടിയുടെ ജോലിക്കാരന്‍

വ്യാഴം, 28 ഒക്‌ടോബര്‍ 2010 (13:14 IST)
ഒരു ദിവസം പതിവിലും നേരത്തെ വീട്ടില്‍ മടങ്ങിയെത്തിയ ചലച്ചിത്രനടി ശകുന്തള സ്വീകരണ മുറിയില്‍ ഒറ്റയ്ക്കിരിക്കുന്ന തന്‍റെ ചെറുപ്പകാരനായ ജോലിക്കാരന്‍ ജോപ്പനെ നോക്കി പുഞ്ചിരിച്ചിട്ട് പറഞ്ഞു,

“കിടപ്പ് മുറിയിലേക്ക് വരൂ ജോപ്പാ”

അനുസരണയോടെ കിടപ്പ് മുറിയിലെത്തിയ ജോപ്പനോട് ശകുന്തള ശാന്തമായി പറഞ്ഞു,

“ഇനി എന്‍റെ വസ്ത്രങ്ങള്‍ അഴിക്കു.”

ജോപ്പന്‍ അത് അനുസരിച്ചപ്പോള്‍ ശകുന്തള അല്‍പ്പം ഗൌവരവത്തില്‍ തന്‍റെ അടി വസ്ത്രങ്ങളും അഴിച്ച് മാറ്റാന്‍ ആവശ്യപ്പെട്ടു,

ഇനിയെന്ത് സംഭവിക്കുമെന്നറിയാതെ ഭയന്ന് നിന്ന് ജോപ്പനോട് ശകുന്തള ദേഷ്യത്തോടെ പറഞ്ഞു,

“ഇനി മേലാല്‍ എന്‍റെ വസ്ത്രങ്ങളെടുത്ത് നീ ധരിച്ചെന്ന് ഞാന്‍ അറിഞ്ഞാല്‍ പിന്നെ നിനക്ക് പണി കാണില്ല ഓര്‍ത്തോളു !!!”

വെബ്ദുനിയ വായിക്കുക