ചുംബന കണക്ക്

ശനി, 28 ഫെബ്രുവരി 2009 (14:19 IST)
പണത്തിന്‌ വല്ലാത്ത ഞെരുക്കം വന്നപ്പോള്‍ ഭാര്യ വിദേശത്തുള്ള ഭര്‍ത്താവിനെഴുതി - എത്രയും പെട്ടെന്ന്‌ ആയിരം രൂപയെങ്കിലും അയയ്ക്കണം.

പക്ഷേ, അയാളുടെ കൈയ്യില്‍ പണമുണ്ടായിരുന്നില്ല. എങ്കിലും അയാള്‍ ഉടനെ മറുപടി എഴുതി. പതിവുപോലെ കത്തിലെ അവസാന വരി ഇങ്ങനെയായിരുന്നു.

‘നിനക്കെന്‍റെ ആയിരം ചുടുചുംബനങ്ങള്‍’.

ഉടനെ തന്നെ ഭാര്യ മറുകുറി എഴുതി - ‘നിങ്ങള്‍ അയച്ച ആയിരം കൈപ്പറ്റി. അതില്‍ 400 പലചരക്കുകാരനും 200 പാല്‍ക്കാരനും 150 പത്രക്കാരനും കൊടുത്തു. നാളെ ഡോക്ടറെ കാണുമ്പോള്‍ 100 അയാള്‍ക്കും കൊടുക്കണം. പിന്നെയുള്ള 150 എത്രപേര്‍ക്ക്‌ പങ്ക്‌വയ്ക്കണമെന്ന്‌ എനിക്കറിയില്ല.’

വെബ്ദുനിയ വായിക്കുക