ക്ലാസില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിയോട് ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു. മിക്കവാറും എല്ലാ ചോദ്യങ്ങള്‍ക്കും കുട്ടിക്ക് ഉത്തരമില്ലായിരുന്നു. അപ്പോള്‍ അധ്യാപകന്‍ പറഞ്ഞു: “രാജൂ, ഈയൊരു ചോദ്യത്തിന് ഉത്തരം പറഞ്ഞാല്‍ പിന്നെ ഞാനൊരു ചോദ്യവും ചോദിക്കില്ല.”
“ഒരു പിടി മണ്ണില്‍ എത്ര ജീവികളുണ്ട്?”
രാജു: “1,92,968”
അധ്യാപകന്‍: “അതെങ്ങനെ അറിയാം?”
രാജു: “സാര്‍ വാക്കു പാലിച്ചില്ല. ഞാന്‍ ഉത്തരം പറഞ്ഞിട്ടും സാര്‍ വീണ്ടുമൊരു ചോദ്യം ചോദിച്ചു.”