സ്റ്റാർഡം തളർത്താത്ത അഭിനയ മോഹം, നില മറന്ന് അഭിനയിക്കുന്ന രണ്ട് നടന്മാർ; മമ്മൂട്ടിയും കമൽ ഹാസനും ! - വൈറൽ പോസ്റ്റ്

ചിപ്പി പീലിപ്പോസ്

വെള്ളി, 13 ഡിസം‌ബര്‍ 2019 (10:48 IST)
മമ്മൂട്ടി നായകനായ മാമാങ്കം തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ചുരുക്കം ചില നടന്മാർ ആണ് ഒരു സൂപ്പർസ്റ്റാർ പദവിയിൽ നിൽക്കുമ്പോഴും സ്ത്രീ ഭാവ കഥാപാത്രങ്ങളെ ഏറ്റെടുത്ത് ചെയ്തിട്ടുള്ളത്. അക്കൂട്ടത്തിൽ മമ്മൂട്ടിയും കമൽ ഹാസനും ഉൾപ്പെടും. ഇതേക്കുറിച്ച് പ്രജിത്ത് എന്ന യുവാവെഴുതിയ പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. പ്രജിത്ത് മൂവി സ്ട്രീറ്റിൽ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ:
 
പല താരപദവി കയ്യാളുന്ന നടന്മാർക്കും ഉണ്ടാകുന്ന പ്രശ്നമാണ് അയാളുടെ സ്റ്റാർഡം അല്ലെങ്കിൽ താരപദവി വിറ്റു മാത്രം ജീവിക്കുക എന്നത്. എന്നാൽ അവർ മറന്നു പോകുന്ന ഒന്നാണ് സിനിമകൾ അഭിനയത്തിന്റെ കൂടി ഭാഗമാണ് എന്നുള്ളത്. എന്നാൽ മറ്റുചിലർ താരം എന്ന ലേബലിനോടൊപ്പം അയാളുടെ അഭിനയവും രാകി മിനുക്കാൻ ശ്രെമിക്കാറുണ്ട്. അങ്ങനെ തങ്ങളുടെ 'നില മറന്നു' അഭിനയിക്കുന്ന രണ്ടു നടന്മാരാണ് ചുവടെ ചിത്രത്തിൽ ഉള്ളവർ. ഇവർക്ക് ഒരു പാടു സാമ്യതകൾ ഉണ്ട്. ഇവരുടെ ഈ രണ്ടു ചിത്രങ്ങൾ തമ്മിലും.
 
മാമാങ്കവും വിശ്വരൂപവും
 
ഇനി പറയുന്നത് ഇന്ന് ജനങ്ങൾക്കു മുന്നിൽ എത്തിയ മാമാങ്കവും കമലിന്റെ വിശ്വരൂപവും തമ്മിലുള്ള സാമ്യതകൾ മാത്രമാണ്. രണ്ടിന്റെയും സാമ്യതകളിൽ ഏറ്റവും പുതുമയുള്ളതും മികവുറ്റതുമായി തോന്നിയത് മമ്മൂട്ടി എന്ന നടൻ ആദ്യമായി ഒരു സ്ത്രീത്വം ഉള്ള കഥാപാത്രമായി മാറുന്നു എന്നതാണ്. കമലിന്റെ വിശ്വരൂപത്തിലും വസിം അയാളുടെ ധർമ്മം നിർവഹിക്കാൻ തിരഞ്ഞെടുക്കുന്ന അല്ലെൽങ്കിൽ അയാളുടെ പൗരുഷത്തെ ഒളിപ്പിച്ചു വയ്ക്കുന്നത് ഒരു സ്ത്രീത്വം നിറഞ്ഞ കഥാപാത്രത്തിലേക്കാണ്.
 
ഇതിൽ രണ്ടു പേരും മറ്റുള്ളവർക്കായി ആത്മാഹൂതി വരിക്കാൻ തയ്യാറായി എതിർ പടയോടൊപ്പം നിർഭയം പൊരുതിയവർ ആണു. ഒരിക്കൽ ആജന്മ ശത്രുവിനെ തൊട്ടരികിൽ കിട്ടിയിട്ടും ഒന്നും ചെയ്യാൻ പറ്റാത്ത നായകന്റെ നിസ്വാർഥത മമ്മൂട്ടി എന്ന നടൻ അഭിനയമികവിലൂടെ മാമാങ്കത്തിൽ പ്രീതിദ്വാനിപ്പിക്കുന്നു എങ്കിൽ സഹോദരനെ പോലെ സ്നേഹിച്ച ശത്രുവിന്റെ കൂടെ നിന്ന് ചതിച്ചു കൊല്ലുക എന്ന അരും കൃത്യം നിർവഹിക്കാൻ നിയോഗിക്ക പെടുന്ന വസിം അതിൽ പരാജിതൻ ആകുന്നുമുണ്ട്.
 
ഇനി മാമാങ്കത്തിൽ കുറുപ്പാശാൻ തന്റെ തലമുറയെ മാമാങ്കം എന്ന കുരുതിക്കളത്തിലേക്കു തള്ളിവിടാൻ മടിക്കുമ്പോൾ അല്ലെങ്കിൽ ആർക്കോ വേണ്ടി എന്തിനോ വേണ്ടി ഒരു പിഞ്ചു ബാലനെ മാമാങ്ക വേദിയിൽ നിന്ന് അകറ്റാൻ നോക്കുമ്പോഴും അദ്ദേഹത്തിന്റെ കടമകൾ അദ്ദേഹത്തിന് മറച്ചു വയ്ക്കാൻ സാധിക്കുന്നില്ല. വസീമിനും ശത്രുവിന്റെ ഭാര്യയെയും അതിൽ അകപ്പെട്ടു പോയ അയാളുടെ അനുഭാവികളെയും രക്ഷിക്കുക ധർമ്മം നിര്വഹിക്കാന് കഴിയാതെ ഒരു പാവം മനുഷ്യനെ അയാളുടെ മുന്നിൽ വച്ചു തന്നെ തൂക്കിലേറ്റുന്നത് കാണേണ്ടി വരുന്ന അവസ്ഥയും വ്യത്യസ്തമല്ല.
 
ഒരിക്കൽ എങ്കിലും താൻ കൊടുത്ത വാക്കുകൾ പാലിക്കണം എന്ന വാശിയുടെ പ്രതിക്കാരത്തിന്റെ കടമയുടെ ഭാഗം ആകുക ആണു മാമാങ്കത്തിൽ വലിയമ്മാവൻ. ചിത്രത്തിലെ സംഘട്ടനങ്ങൾ കുറച്ചു പാളിചികൾ ഒഴിച്ച് നിർത്തിയാൽ എപ്പോഴും വിശ്വരൂപത്തിനോടൊപ്പം കിടപിടിക്കുന്ന ഒരു സൃഷ്ടി തന്നെ ആണു ചാവേറുകളുടെ കഥ പറഞ്ഞ മാമാങ്കവും.
 
തിയേറ്ററിൽ നിന്ന് കണ്ടിരിക്കേണ്ട ഒരു ചിത്രം. ഒരിക്കലും കണ്ടാൽ നിങ്ങൾക്കു പൈസ നഷ്ടം ആയി എന്ന് തോന്നാത്ത ഒരു ചിത്രം തന്നെ ആണു മാമാങ്കം കാണുമ്പോൾ നായകന്റെ വിജയവും അയാളുടെ സന്തോഷവും മാത്രം ഒരു പോയിന്റ് ആയി വച്ചു കാണാതെ ഇരിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍