'നയൻതാര ചെയ്ത ആ റോൾ ആദ്യം വന്നത് എനിക്ക്, പറ്റില്ലെന്ന് സ്പോട്ടിൽ പറഞ്ഞു': സോണി അഗർവാൾ

നിഹാരിക കെ.എസ്

വെള്ളി, 17 ഒക്‌ടോബര്‍ 2025 (15:33 IST)
കരിയറിന്റെ തുടക്കകാലത്ത് നടി നയൻതാര നിരവധി ഗ്ലാമറസ് റോളുകൾ ചെയ്തിരുന്നു. അതിലൊന്നും നയൻതാര ഇതുവരെ കുറ്റബോധമുണ്ടായതായി പറഞ്ഞിട്ടില്ല, ഒരു സിനിമ ഒഴികെ. അതാത് സിനിമയ്ക്ക് ആവശ്യമായ വേഷങ്ങളായിരുന്നു അതെന്നായിരുന്നു നയൻതാരയുടെ നിലപാട്. എന്നാൽ, ചെയ്ത വേഷങ്ങളിൽ ഒരു കഥാപാത്രത്തെ ഓർത്ത് നടിക്ക് കുറ്റബോധമുണ്ട്.
 
എആർ മുരുഗദോസ് സൂര്യയെ നായകനാക്കി സംവിധാനം ചെയ്ത ഗജിനി എന്ന ചിത്രത്തിലെ കഥാപാത്രം തനിക്ക് പറ്റിയ അബദ്ധമായിരുന്നുവെന്ന് നയൻതാര ഒരിക്കൽ തുറന്നു പറഞ്ഞിട്ടുണ്ട്. അസിനും സൂര്യയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ വെറും ഗ്ലാമർ പ്രദർശനം മാത്രമായിരുന്നു നയൻസിന് ചെയ്യാനുണ്ടായിരുന്നത്. 
 
ചിത്രത്തിൽ രണ്ട് നായികമാരാണ്, അസിനൊപ്പമുള്ള നായികാ വേഷമാണ്, അസിന്റെ കഥാപാത്രം മരിച്ചു പോകും, പിന്നെ താനാണ് നായിക എന്നൊക്കെ പറഞ്ഞാണ് എ ആർ മുരുഗദോസ് നയൻതാരയെ കൊണ്ട് ഗജിനി ഏറ്റെടുപ്പിച്ചത്. മുരുദോസ് എന്ന പേരും, സൂര്യയുടെ നായിക വേഷവും എന്ന നിലയിൽ നയൻതാര ഏറ്റെടുക്കുകയും ചെയ്തു.
 
എന്നാൽ സിനിമ റിലീസ് ആയപ്പോഴാണ് തനിക്ക് പറ്റിയ അമളി നയൻതാര തിരിച്ചറിഞ്ഞത്. വെറുമൊരു ഗ്ലാമർ പ്രദർശനത്തിന് വേണ്ടി മാത്രം എന്നത് പോലെ സൈഡ് റോളായിരുന്നു നയൻതാരയ്ക്ക്. ഇക്കാര്യം അന്ന് നയൻ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. തന്റെ കരിയറിലെ ഏറ്റവും മോശം സിനിമയാണ് അത് എന്നും, പറഞ്ഞു പറ്റിച്ച മുരുഗദോസിനൊപ്പം ഇനിയൊരിക്കലും ഒന്നിച്ച് പ്രവൃത്തിക്കില്ല എന്നും നയൻ വ്യക്തമാക്കി.
 
എന്നാൽ ഈ സിനിമയിൽ നിന്ന് രക്ഷപ്പെട്ടു പോയ ആളാണ് സോണിയ അഗർവാൾ. കാതൽ കൊണ്ടേൻ, 7ജി റെയിൻബോ കോളനി പോലുള്ള സിനിമകളിലൂടെ ഏറെ ശ്രദ്ധേയയായ നടി സോണിയ അഗർവാളിനായിരുന്നു ഈ വേഷം ആദ്യം വന്നത്. എന്നാൽ ചെയ്യില്ല എന്ന് നടി അപ്പോൾ തന്നെ വ്യക്തമായി പറയുകയും ചെയ്തത്രെ.
 
അസിൻ ചെയ്ത വേഷം ആണെങ്കിൽ ഓകെ, രണ്ടാമത് പറഞ്ഞ റോളിനോട് എനിക്ക് താത്പര്യമില്ല എന്ന് സോണിയ അഗർവാൾ മുരുഗദോസിനോട് വ്യക്തമായി പറഞ്ഞു. നല്ലൊരു സ്ക്രിപ്റ്റ് ആണ് ഗജിനിയുടേത്, ആ സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞില്ല എന്നതിൽ എനിക്ക് കുറ്റബോധമുണ്ട്, പക്ഷേ ആ കഥാപാത്രം ചെയ്യാത്തതിൽ ഒരു തരി കുറ്റബോധവും ഇല്ല, അത് എന്റെ നല്ല തീരുമാനമായിരുന്നു എന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു എന്നാണ് സോണിയ അഗർവാൾ പറഞ്ഞത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍