സ്ക്രീനില്‍ നഗ്നതയുടെ ചൂടറിയിച്ച മലയാള സിനിമകള്‍

കെ എസ് രേഖ

ശനി, 18 നവം‌ബര്‍ 2017 (17:06 IST)
ഇന്ത്യന്‍ സിനിമയില്‍ ഇറോട്ടിക് ചിത്രങ്ങള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. പലപ്പോഴും ഇത്തരം ചിത്രങ്ങള്‍ ഇന്‍ഡസ്ട്രി ഹിറ്റ് ആകാറുമുണ്ട്. കുടുംബ പ്രേക്ഷകരായിരിക്കില്ല ഇത്തരം ചിത്രങ്ങളുടെ ആരാധകര്‍. 30ല്‍ താഴെ പ്രായമുള്ളവര്‍ ഇരമ്പിക്കയറിയാണ് ഇത്തരം സിനിമകളെ വമ്പന്‍ ഹിറ്റാക്കി മാറ്ററുള്ളത്.
 
മലയാളത്തില്‍ ഇത്തരം ചിത്രങ്ങളുടെ പട്ടികയെടുത്താല്‍ ആദ്യം പരിഗണിക്കേണ്ടത് അവളുടെ രാവുകള്‍ ആണ്. ഐ വി ശശിയുടെ മാസ്റ്റര്‍ പീസ് എന്ന് ആ സിനിമയെ വിളിക്കാം. ആ ചിത്രത്തിലൂടെ സീമ മലയാളത്തിലെ സൂപ്പര്‍ നായികയായി മാറി.

അടുത്ത പേജില്‍ - നഗ്‌നതയുടെ ആഘോഷം
ഭരതന്‍ സംവിധാനം ചെയ്ത ‘തകര’ പ്രണയത്തിനും രതിക്കും പ്രാധാന്യം നല്‍കിയ സിനിമയാണ്. പ്രതാപ് പോത്തന്‍ നായകനായ ചിത്രത്തില്‍ സുരേഖയായിരുന്നു നായിക. സുരേഖയുടെ മേനിപ്രദര്‍ശനമായിരുന്നു തകരയുടെ ഹൈലൈറ്റ്. നെടുമുടി വേണു അവതരിപ്പിച്ച ചെല്ലപ്പനാശാരി എന്ന കഥാപാത്രം ഏറെ പ്രശസ്തമായി.

അടുത്ത പേജില്‍ - രതിക്രീഡകളുടെ കഥ
ചട്ടക്കാരി എന്ന മലയാള ചിത്രം ലക്‍ഷ്മി എന്ന നായികയെ മലയാളികളുടെ പ്രിയങ്കരിയാക്കി മാറ്റി. കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ഈ സിനിമ പിന്നീട് മറ്റ് ഭാഷകളിലും വിസ്മയം സൃഷ്ടിച്ചു. ഈ ചിത്രം ഇതേ പേരില്‍ പിന്നീട് മലയാളത്തില്‍ റീമേക്ക് ചെയ്തപ്പോള്‍ ഷം‌നയായിരുന്നു നായിക.

അടുത്ത പേജില്‍ - ഇണചേരലിന്‍റെ സീല്‍ക്കാരം
പത്മരാജന്‍റെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത രതിനിര്‍വേദം കൌമാരകാമനകളുടെ കഥ പറഞ്ഞു. ജയഭാരതിയായിരുന്നു ചിത്രത്തിലെ നായിക. കൃഷ്ണചന്ദ്രന്‍ നായകനായി.

അടുത്ത പേജില്‍ - രതിസുഖം നുകര്‍ന്ന്...
രതിനിര്‍വേദം പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ടി കെ രാജീവ് കുമാര്‍ റീമേക്ക് ചെയ്തു. ശ്വേത മേനോന്‍ ആയിരുന്നു ആ സിനിമയിലെ നായിക. സുരേഷ്കുമാര്‍ നിര്‍മ്മിച്ച ചിത്രം ആദ്യചിത്രത്തിന്‍റെ വിജയം ആവര്‍ത്തിച്ചില്ല.

അടുത്ത പേജില്‍ - കാനനലീലകള്‍
ഐ വി ശശി സംവിധാനം ചെയ്ത ഇണ മലയാളത്തില്‍ ട്രെന്‍ഡ് സെറ്ററായ ചിത്രമാണ്. രണ്ടുകുട്ടികളുടെ പ്രണയവും രതിയുമെല്ലാം ചിത്രീകരിച്ച സിനിമ ഏറെ നിരൂപക പ്രശംസയും നേടി. മാസ്റ്റര്‍ രഘു, ദേവി എന്നിവരായിരുന്നു പ്രധാന താരങ്ങള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍