എന്നാൽ മോഹൻലാലിനോട് കഥ പറയാനെത്തിയ രഞ്ജിത്തിനോടും ഐ വി ശശിയോടും തനിക്ക് അടുത്ത രണ്ടുവർഷത്തേക്ക് ഡേറ്റില്ല എന്ന് അദ്ദേഹം ആദ്യമേ പറഞ്ഞു. എന്തായാലും രഞ്ജിത്ത് കഥ പറയാനാരംഭിച്ചു. പറഞ്ഞുതീർന്നപ്പോഴേക്കും മോഹൻലാൽ തന്റെ തീരുമാനം മാറ്റിയിരുന്നു. ഉടൻ ചെയ്യാനിരുന്ന രണ്ടുസിനിമകൾ മാറ്റിവച്ച് 'ദേവാസുരം' ആരംഭിക്കാൻ മോഹൻലാൽ നിർദ്ദേശം നൽകി !