15 ദിവസങ്ങള്‍, 200 കോടി, ‘ചെന്നൈ എക്സ്പ്രസ്’ യഥാര്‍ത്ഥ കിംഗ്!

വെള്ളി, 23 ഓഗസ്റ്റ് 2013 (20:08 IST)
PRO
റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് ചെന്നൈ എക്സ്പ്രസിനെ സംബന്ധിച്ച് ഇപ്പോള്‍ പുതിയ കാര്യമല്ല. 15 ദിവസങ്ങള്‍ കൊണ്ട് 200 കോടി കളക്ഷന്‍ നേടി ഈ ബോളിവുഡ് ചിത്രം പുതിയ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ്. 3 ഇഡിയറ്റ്സിന്‍റെ റെക്കോര്‍ഡാണ് കിംഗ് ഖാനും ടീമും തകര്‍ത്തത്.

ഇന്ത്യന്‍ ബോക്സോഫീസില്‍ രണ്ടാഴ്ച കൊണ്ട് 200 കോടിയുടെ തിളക്കം നേടി ‘കിംഗ് ഖാന്‍’ എന്ന പേര് വെറുതെയല്ലെന്ന് തെളിയിക്കുകയാണ് ഷാരുഖ്. 60 ദിവസങ്ങള്‍ കൊണ്ടാണ് 3 ഇഡിയറ്റ്സ് 200 കോടിയുടെ നേട്ടം കൈവരിച്ചതെങ്കില്‍ ചെന്നൈ എക്സ്പ്രസിന് അത് വെറും 15 ദിവസങ്ങള്‍ കൊണ്ട് സാധ്യമായി.

ചെന്നൈ എക്സ്പ്രസിന്‌ മേല്‍ ഇതുവരെ ചാര്‍ത്തപ്പെട്ട റെക്കോര്‍ഡുകളുടെ നിര എന്തൊക്കെയാണെന്ന് അറിയുമോ?

1. പ്രിവ്യൂ ഷോയ്ക്ക് ഏറ്റവും ഉയര്‍ന്ന കളക്ഷന്‍.
2. ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷന്‍
3. ഏറ്റവും ഉയര്‍ന്ന രണ്ടാംദിന കളക്ഷന്‍
4. ഏറ്റവും ഉയര്‍ന്ന മൂന്നാംദിന കളക്ഷന്‍
5. ഏറ്റവും ഉയര്‍ന്ന ആദ്യ വാരാന്ത്യ കളക്ഷന്‍
6. ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബ്ബില്‍
7. ഏറ്റവും ഉയര്‍ന്ന ഒന്നാം വാര കളക്ഷന്‍
8. ഏറ്റവും വേഗത്തില്‍ 150 കോടി ക്ലബ്ബില്‍
9. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമ
10. എക്കാലത്തെയും വലിയ കളക്ഷന്‍ റെക്കോര്‍ഡില്‍ രണ്ടാമത്
11. ഏറ്റവും വേഗത്തില്‍ 200 കോടി ക്ലബ്ബില്‍

രോഹിത് ഷെട്ടി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ദീപിക പദുക്കോണാണ് നായിക. 75 കോടി രൂപയാണ് ചിത്രത്തിന്‍റെ ചെലവ്. ഇപ്പോള്‍ തന്നെ 125 കോടി രൂപ ലാഭം!

ആമിര്‍ ഖാന്‍റെ 3 ഇഡിയറ്റ്സിനെയും സല്‍മാന്‍ ഖാന്‍റെ ഏക് ഥാ ടൈഗറിനെയും മറികടന്നുകൊണ്ടുള്ള ഈ വിജയയാത്ര ഷാരുഖ് ഖാന്‍ ഏറെക്കാലമായി കൊതിക്കുന്നതാണ്. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ ദൊബാര, മദ്രാസ് കഫെ തുടങ്ങിയ സിനിമകളുടെ കളക്ഷനെ സാരമായി ബാധിക്കുന്ന തരത്തിലാണ് ചെന്നൈ എക്സ്പ്രസിന്‍റെ പടയോട്ടം.

വെബ്ദുനിയ വായിക്കുക