അതേസമയം, സൂര്യയുടെ പത്നി ജ്യോതിക നായികയായ ‘36 വയതിനിലേ’ സൂപ്പര്‍ഹിറ്റ് ആയി മാറിയിരിക്കുന്നു. പൂര്‍ണമായും ഹീറോയിന് ഓറിയന്റഡായ ഈ സിനിമ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. റിലീസായി ആഴ്ചകള്‍ പിന്നിട്ടിട്ടും തമിഴ്നാട്ടില്‍ എല്ലാ സെന്ററുകളിലും എല്ലാ ഷോയും ഫുള്‍ ഹൌസിലാണ് പ്രദര്‍ശിപ്പിക്കുന്നത്.
മലയാള ചിത്രമായ ‘ഹൌ ഓള്‍ഡ് ആര് യു’ന്റെ തമിഴ് റീമേക്കാണ് 36 വയതിനിലേ. തമിഴ് പ്രേക്ഷകര്‍ക്ക് രസിക്കത്തക്ക രീതിയില്‍ കുറച്ചുകൂടി ഡോസ് കൂട്ടിയാണ് റോഷന് ആന്‍ഡ്രൂസ് ഈ സിനിമ സൃഷ്ടിച്ചിരിക്കുന്നത്. എന്തായാലും തമിഴ് ഓഡിയന്‍സിനെ അങ്ങേയറ്റം ആകര്‍ഷിച്ച സിനിമ ജ്യോതികയുടെ ശക്തമായ തിരിച്ചുവരവിനാണ് കാരണമായിരിക്കുന്നത്.
അതേസമയം, ഏറെ ലൂപ്ഹോള്‍സ് ഉള്ള തിരക്കഥയാണ് ‘മാസ്’ എന്ന ബിഗ്ബജറ്റ് സിനിമയ്ക്ക് വിനയായത്. ‘അഞ്ചാന്’ പോലെ കനത്ത പരാജയത്തെ നേരിട്ടില്ലെങ്കിലും സൂര്യയുടെ താരപ്രഭയ്ക്ക് യോജ്യമായ ഒരു പെര്‍ഫോമന്‍സല്ല തിയേറ്ററുകളില്‍ മാസ് കാഴ്ചവയ്ക്കുന്നത്. ഇക്കാര്യത്തില്‍ സൂര്യയുടെ ഫാന്‍സും അസ്വസ്ഥരാണ്.