'വര്‍ഷം' ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമാണ്. മമ്മൂട്ടി നായകനായ ഈ സിനിമ ആദ്യ അഞ്ചു ദിവസങ്ങള്‍ കൊണ്ട് 13 കോടിയോളം രൂപ കളക്ഷന്‍ നേടിയതായാണ് റിപ്പോര്‍ട്ട്. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ഈ ചിത്രം ഈ വര്‍ഷം മമ്മൂട്ടിയുടെ രണ്ടാമത്തെ മെഗാഹിറ്റായി മാറുകയാണ്.
നവംബര്‍ ആറിനാണ് വര്‍ഷം പ്രദര്‍ശനത്തിനെത്തിയത്. ലോകമെമ്പാടുമായി 400 സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രത്തിന് ആദ്യ അഞ്ചുദിവസം കൊണ്ട് 13 കോടി രൂപ കളക്ഷന്‍ നേടാന്‍ കഴിഞ്ഞതായാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
റിലീസ് ദിവസം 3.5 കോടിയായിരുന്നു കളക്ഷന്‍. രണ്ടാം ദിനം നാലുകോടിക്ക് മേല്‍ കളക്ഷന്‍ നേടിയ സിനിമ പിന്നീട് കളക്ഷന്‍ വര്‍ദ്ധിപ്പിച്ചുവരുന്ന കാഴ്ചയാണ് കാണാനാകുന്നത്.
ആശാ ശരത്ത് നായികയായ സിനിമയില്‍ ടി ജി രവി വില്ലന്‍ വേഷത്തിലെത്തുന്നു. മമ്മൂട്ടിയും രഞ്ജിത് ശങ്കറും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന സിനിമയ്ക്ക് മൌത്ത് പബ്ലിസിറ്റിയാണ് ഏറെ ഗുണം ചെയ്തത്.