സല്‍മാന്‍ ഖാന്‍ നായകനായ ‘ജയ്ഹോ’ 100 കോടി ക്ലബില്‍ ഇടം നേടി. സല്‍മാന്‍ ഖാനെ സംബന്ധിച്ച് ഇതൊരു വലിയ കാര്യമല്ല. അദ്ദേഹത്തിന്‍റെ ഒരു സിനിമ 100 കോടി ക്ലബില്‍ ഇടം കണ്ടില്ലെങ്കില്‍ അതാണ് വാര്‍ത്ത. എങ്കിലും പ്രതീക്ഷിച്ച വിജയം ജയ്ഹോ നേടിയില്ലെന്നാണ് ഇന്‍ഡസ്ട്രിയില്‍ പൊതുവെയുള്ള വിലയിരുത്തല്‍.
ചെന്നൈ എക്സ്പ്രസിന്‍റെയും ധൂം3യുടെയുമൊക്കെ റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന് വീരവാദം മുഴക്കിയിരുന്നു ജയ്ഹോയുടെ റിലീസിന് മുമ്പ് സല്‍മാന്‍ ഖാന്‍. എന്നാല്‍ അതൊന്നും ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ ബോളിവുഡിന്‍റെ ഇതുവരെയുള്ള വലിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച സിനിമകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്താം.
അടുത്ത പേജില്‍ - 500 കോടിയും കടന്ന്...
PRO
ബോളിവുഡിന്‍റെ ചരിത്രത്തില്‍ 250 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രം സല്‍മാന്‍ ഖാന്‍, അഭിഷേക് ബച്ചന്‍ ടീമിന്‍റെ ‘ധൂം 3’ ആണ്. സംവിധാനം വിജയ് കൃഷ്ണ ആചാര്യ. ഈ സിനിമയുടെ മൊത്തം കളക്ഷന്‍ 500 കോടിക്ക് മുകളിലാണ്.
അടുത്ത പേരില്‍ - 200 കോടിയുടെ മാസ്മരികത!
PRO
രോഹിത് ഷെട്ടി സംവിധാനം ചെയ്ത ‘ചെന്നൈ എക്സ്പ്രസ്’ 200 കോടിക്ക് മേല്‍ കളക്ഷന്‍ നേടി. ഷാരുഖ് ഖാനും ദീപിക പദുക്കോണുമായിരുന്നു ജോഡി.
അടുത്ത പേജില്‍ - അത് ഒരു നിത്യവിസ്മയം!
PRO
‘3 ഇഡിയറ്റ്സ്’ ബോളിവുഡിന്‍റെ ചരിത്രത്തിലെ ഒരു വിസ്മയനക്ഷത്രമായി നിലനില്‍ക്കുന്നു. 200 കോടി ക്ലബിലാണ് 3 ഇഡിയറ്റ്സിന്‍റെ സ്ഥാനം. രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ആമിര്‍ഖാനും കരീന കപൂറുമായിരുന്നു ജോഡി.
അടുത്ത പേജില്‍ - ഒരു സല്‍മാന്‍ വിജയഗാഥ!
PRO
150 കോടി ക്ലബില്‍ ഇടം നേടിയ സല്‍മാന്‍ ഖാന്‍ ചിത്രമാണ് ‘ഏക് ഥാ ടൈഗര്‍’. കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ഈ സിനിമയില്‍ കത്രീന കൈഫായിരുന്നു സല്‍മാന്‍റെ ജോഡി.
അടുത്ത പേജില്‍ - അമാനുഷന്‍ വീണ്ടും!
PRO
150 കോടി ക്ലബില്‍ ഹൃത്വിക് റോഷനും ഇടമുണ്ട്. രാകേഷ് റോഷന്‍ സംവിധാനം ചെയ്ത ‘ക്രിഷ് 3’ ആണ് 150 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയത്. പ്രിയങ്ക ചോപ്രയും കങ്കണ റനൌത്തുമായിരുന്നു ഈ ഹൃത്വിക് ചിത്രത്തിലെ നായികമാര്‍.
അടുത്ത പേജില്‍ - രണ്‍ബീറും 150 കോടിയില്‍!
PRO
രണ്‍ബീര്‍ കപൂര്‍ നായകനായ ‘യേ ജവാനി ഹൈ ദീവാനി’യും 150 കോടി ക്ലബില്‍ ഇടം പിടിച്ചു. ദീപിക പദുക്കോണ്‍ നായികയായ ഈ സിനിമ സംവിധാനം ചെയ്തത് അയന്‍ മുഖര്‍ജിയാണ്.
അടുത്ത പേജില്‍ - 100 കോടി കിലുക്കിയ പൊലീസുകാരന്‍!
PRO
സല്‍മാന്‍ ഖാന്‍ പൊലീസ് വേഷത്തിലെത്തിയ ദബാംഗ്, ദബാംഗ് 2 എന്നീ സിനിമകള്‍ 100 കോടി ക്ലബില്‍ ഇടം നേടിയവയാണ്. ദബാംഗ് സംവിധാനം ചെയ്തത് അഭിനവ് കശ്യപ് ആയിരുന്നെങ്കില്‍ ദബാംഗ് 2 ഒരുക്കിയത് അര്‍ബാസ് ഖാന്‍ ആയിരുന്നു. ദബാംഗ് രണ്ട് ഭാഗങ്ങളിലും സൊനാക്ഷി സിന്‍ഹയായിരുന്നു നായിക.
അടുത്ത പേജില്‍ - വീണ്ടും സല്‍മാന്‍, ഒപ്പം ഒരു മലയാളിയും!
PRO
‘ബോഡിഗാര്‍ഡ്’ മിന്നല്‍ വേഗത്തിലാണ് 100 കോടി ക്ലബില്‍ ഇടം നേടിയത്. സിദ്ദിക്ക് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ കരീന കപൂറായിരുന്നു നായിക.
അടുത്ത പേജില്‍ - ഷാരുഖിന്‍റെ യന്തിരന്‍!
PRO
ഷാരുഖിന്‍റെ റോബോട്ട് ചിത്രം ‘രാ.വണ്‍’ 100 കോടി ക്ലബില്‍ ഇടം നേടി. അനുഭവ് സിന്‍ഹ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ഷാരുഖിന്‍റെ നായിക കരീന കപൂര്‍ ആയിരുന്നു.
അടുത്ത പേജില്‍ - കളക്ഷനിലും റൌഡി!
PRO
പ്രഭുദേവ സംവിധാനം ചെയ്ത റൌഡി റാത്തോഡ് 100 കോടി ക്ലബില്‍ ഇടം പിടിച്ച ചിത്രമാണ്. അക്ഷയ് കുമാര്‍ നായകനായ ഈ സിനിമയില്‍ സൊനാക്ഷി സിന്‍ഹയായിരുന്നു നായിക.
അടുത്ത പേജില്‍ - തിളങ്ങിയ സഞ്ജയ് രാമസ്വാമി!
PRO
‘ഗജിനി’ ഹിന്ദിയിലും പണം വാരി. ആമിര്‍ ഖാന്‍ നായകനായ ചിത്രത്തില്‍ അസിന്‍ തന്നെയായിരുന്നു നായിക. 100 കോടിയിലേറെ കളക്ഷന്‍ നേടിയ സിനിമ സംവിധാനം ചെയ്തത് എ ആര്‍ മുരുഗദോസ്.
അടുത്ത പേജില്‍ - ബോക്സോഫീസിലും വിജയത്തിന്‍റെ അഗ്നി!
PRO
ബോക്സോഫീസിലും വിജയത്തിന്‍റെ അഗ്നി പടര്‍ത്തിയ ‘അഗ്നീപഥ്’ ഹൃത്വിക് റോഷന്‍ നായകനായ സിനിമയാണ്. 100 കോടി ക്ലബില്‍ ഇടം പിടിച്ച സിനിമയുടെ സംവിധാനം കരണ്‍ മല്‍ഹോത്ര. പ്രിയങ്ക ചോപ്രയായിരുന്നു നായിക.
അടുത്ത പേജില്‍ - എങ്ങും ഹൌസ്ഫുള്‍!
PRO
സാജിദ് ഖാന്‍ സംവിധാനം ചെയ്ത ‘ഹൌസ്ഫുള്‍ 2’ 100 കോടി ക്ലബില്‍ ഇടം നേടി. അക്ഷയ്കുമാര്‍, ജോണ്‍ ഏബ്രഹാം തുടങ്ങിയവരായിരുന്നു താരങ്ങള്‍.
അടുത്ത പേജില്‍ - ബച്ചന്‍ മാജിക്!
PRO
രോഹിത് ഷെട്ടിയായിരുന്നു ‘ബോല്‍ ബച്ചന്‍’ 100 കോടി ക്ലബ് വിജയചിത്രത്തിന്‍റെ സംവിധായകന്‍. അജയ് ദേവ്‌ഗണ്‍, അഭിഷേക് ബച്ചന്‍ എന്നിവരായിരുന്നു താരങ്ങള്‍.
അടുത്ത പേജില്‍ - പകിട്ടാര്‍ന്ന പ്രണയകഥ!
PRO
‘രാം ലീല’ 100 കോടി ക്ലബില്‍ ഇടം പിടിച്ച സിനിമയാണ്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ രണ്‍വീര്‍ സിംഗും ദീപികാ പദുക്കോണുമായിരുന്നു അഭിനയിച്ചത്.
അടുത്ത പേജില്‍ - ഒരു കായികതാരത്തിന്‍റെ സഹനജീവിതം!
PRO
ഫര്‍ഹാന്‍ അക്തര്‍ നായകനായ ‘ഭാഗ് മില്‍ഖാ ഭാഗ്’ 100 കോടി ക്ലബില്‍ ഇടം നേടി. രാകേഷ് ഓംപ്രകാശ് മെഹ്‌റ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സോനം കപൂര്‍ ആയിരുന്നു നായിക.
അടുത്ത പേജില്‍ - ഒരു അധോലോക വിജയം!
PRO
ഷാരുഖ് ഖാന്‍ നായകനായ ‘ഡോണ്‍ 2’ 100 കോടി ക്ലബിലെ പ്രധാന ചിത്രമാണ്. പ്രിയങ്ക ചോപ്ര നായികയായ സിനിമ സംവിധാനം ചെയ്തത് ഫര്‍ഹാന്‍ അക്തര്‍.
അടുത്ത പേജില്‍ - വീണ്ടും രോഹിത് ഷെട്ടി!
PRO
രോഹിത് ഷെട്ടി സംവിധാനം ചെയ്ത ‘ഗോല്‍മാല്‍ 3’ 100 കോടിക്ക് മേല്‍ കളക്ഷന്‍ നേടി. അജയ് ദേവ്ഗണ്‍, കരീന കപൂര്‍ എന്നിവരായിരുന്നു താരങ്ങള്‍.
അടുത്ത പേജില്‍ - വിജയഗര്‍ജ്ജനം!
PRO
രോഹിത് ഷെട്ടിയുടെ തന്നെ ചിത്രമാണ് ‘സിങ്കം’. 100 കോടി ക്ലബില്‍ ഇടം നേടിയ ഈ സിനിമയില്‍ അജയ് ദേവ്ഗണ്‍ ആയിരുന്നു നായകന്‍. കാജല്‍ അഗര്‍വാള്‍ നായികയായി.
അടുത്ത പേജില്‍ - ഒന്നാന്തരം കോമഡി!
PRO
അനുരാഗ് ബസു സംവിധാനം ചെയ്ത ‘ബര്‍ഫി’ 100 കോടിക്കുമേല്‍ കളക്ഷന്‍ നേടി. രണ്‍ബീര്‍ കപൂര്‍ നായകനായ സിനിമയില്‍ പ്രിയങ്ക ചോപ്രയും ഇല്യാനയുമായിരുന്നു നായികമാര്‍.
അടുത്ത പേജില്‍ - ആം ആദ്മി!
PRO
സൊഹൈല്‍ ഖാന്‍ സംവിധാനം ചെയ്ത ജയ്ഹോ 100 കോടി ക്ലബില്‍ ഇടം പിടിച്ചു. സല്‍മാന്‍ ഖാനായിരുന്നു ഹീറോ.