ഓം ശാന്തി ഓശാന സൂപ്പര്‍ ഹിറ്റ്, ഹാപ്പി ജേര്‍ണി തകര്‍ന്നു!

വെള്ളി, 28 ഫെബ്രുവരി 2014 (20:17 IST)
PRO
മലയാളത്തില്‍ ‘ദൃശ്യം’ ഭരണം തുടരുകയാണ്. റിലീസ് ചെയ്ത് നാളിത്രയായിട്ടും ആ സിനിമ കളിക്കുന്ന തിയേറ്ററുകളില്‍ ആവേശം കുറയുന്നില്ല. അതേസമയം പിന്നീടെത്തിയ റിലീസുകളില്‍ പലതിനും പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ല.

അടുത്തിടെ റിലീസായ ഹാപ്പി ജേര്‍ണി എന്ന ജയസൂര്യച്ചിത്രം ബോക്സോഫീസില്‍ തകര്‍ന്നു. മികച്ച ഇനിഷ്യല്‍ കളക്ഷന്‍ പോലും ചിത്രത്തിന് ലഭിച്ചില്ല. ആ സിനിമ മോശമായതുകൊണ്ടല്ല അങ്ങനെ സംഭവിച്ചത്. നല്ല അഭിപ്രായം ഉണ്ടായിട്ടുപോലും തിയേറ്ററിലേക്ക് ആളെത്തിയില്ല.

ഒരു ട്രാജഡി സിനിമയായിരിക്കും അതെന്ന മുന്‍‌ധാരണയായിരിക്കാം ചിത്രത്തിന് വിപരീത അനുഭവം ഉണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. റോമന്‍സ് പോലെ വലിയ ഹിറ്റ് നല്‍കിയ സംവിധായകന്‍റെയും ജയസൂര്യ എന്ന സൂപ്പര്‍സ്റ്റാറിന്‍റെയും സാന്നിധ്യം പോലും ഹാപ്പി ജേര്‍ണിയെ ഹിറ്റിലേക്ക് നയിച്ചില്ല.

അടുത്ത പേജില്‍ - 1983 ഹിറ്റ്!

PRO
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ‘1983’ ഹിറ്റായി. 25 ദിവസം തികച്ച ഈ സിനിമയ്ക്ക് 2.75 കോടി രൂപയാണ് വിതരണക്കാരുടെ ഷെയറായി ലഭിച്ചത്. നിവിന്‍ പോളിയുടെ ഗംഭീര പ്രകടനമാണ് ഈ സിനിമയുടെ ഹൈലൈറ്റ്.

അടുത്ത പേജില്‍ - പണം വാരിയ പ്രണയകഥ!

PRO
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘ഒരു ഇന്ത്യന്‍ പ്രണയകഥ’യും ഹിറ്റാണ്. ഫഹദ് ഫാസിലും അമല പോളും തമ്മിലുള്ള കെമിസ്ട്രിയാണ് സിനിമയെ രസകരമാക്കുന്നത്. അതിനുമപ്പുറം ബ്രില്യന്‍റായി എഡിറ്റ് ചെയ്ത സ്ക്രിപ്റ്റും മനോഹരമായ സംവിധാനവും ചിത്രത്തിന് ഗുണമായി.

ഒമ്പത് ആഴ്ചകള്‍ കൊണ്ട് ഏകദേശം നാലുകോടി രൂപ വിതരണക്കാരുടെ ഷെയര്‍ വന്ന ഈ സിനിമയ്ക്ക് ഇപ്പോഴും നല്ല ജനത്തിരക്കുണ്ട്.

അടുത്ത പേജില്‍ - സൂപ്പര്‍ഹിറ്റ് ഓശാന!

PRO
‘ഓം ശാന്തി ഓശാന’ സൂപ്പര്‍ഹിറ്റായി മാറി എന്നതാണ് സര്‍പ്രൈസ് വാര്‍ത്ത. താരതമ്യേന ലോ ബജറ്റായ ഈ സിനിമയില്‍ നസ്രിയയുടെ പ്രകടനമാണ് വന്‍ വിജയത്തിലേക്ക് നയിക്കാനുള്ള മുഖ്യകാരണം.

മൂന്നാഴ്ചകൊണ്ട് ചിത്രം ആറേകാല്‍ കോടി രൂപയോളം ഗ്രോസ് കളക്ഷന്‍ നേടി. വിതരണക്കാരുടെ ഷെയറായി 2.85 കോടി രൂപയാണ് ലഭിച്ചത്. ഒരു സാധാരണകഥയുടെ രസകരമായ ആഖ്യാനമാണ് ചിത്രത്തെ തരംഗമാക്കി മാറ്റിയത്.

അടുത്ത പേജില്‍ - ദൃശ്യത്തേക്കുറിച്ച് പറയാന്‍ വാക്കുകളില്ല!

PRO
ദൃശ്യത്തേക്കുറിച്ച് പറയാന്‍ വാക്കുകളില്ല. മലയാളത്തിലെ മെഗാ ബ്ലോക്ക് ബസ്റ്ററായി മാറിയിരിക്കുകയാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ഈ ഫാമിലി ത്രില്ലര്‍.

50 കോടി ക്ലബില്‍ ഇടം പിടിച്ച ദൃശ്യം 75 ദിനങ്ങള്‍ പിന്നിട്ടു. വിതരണക്കാരുടെ ഷെയറായി 20 കോടിയോളം രൂപയാണ് ലഭിച്ചത്. ഇപ്പോഴും 55 റിലീസിംഗ് സെന്‍ററുകളില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നു. മോഹന്‍ലാലിന്‍റെയും മലയാള സിനിമയുടെ തന്നെയും ഏറ്റവും വലിയ ഹിറ്റായി ദൃശ്യം മാറിക്കഴിഞ്ഞു.

വെബ്ദുനിയ വായിക്കുക