ഇടുക്കി ഗോള്‍ഡ് ഹിറ്റ്, പട്ടം പോലെ നിരാശപ്പെടുത്തുന്നു

വ്യാഴം, 17 ഒക്‌ടോബര്‍ 2013 (18:24 IST)
PRO
ഏറെ പ്രതീക്ഷകളുണര്‍ത്തി റിലീസായ ഇടുക്കി ഗോള്‍ഡിന് സമ്മിശ്ര പ്രതികരണമാണ് ഉണ്ടായതെങ്കിലും ചിത്രം ഹിറ്റാകുകയാണ്. ആഷിക് അബു സംവിധാനം ചെയ്ത ഈ സിനിമ റിലീസായ മിക്ക കേന്ദ്രങ്ങളിലും ഫുള്‍ ഹൌസില്‍ പ്രദര്‍ശിപ്പിക്കുന്നു.

ക്ലാസ്മേറ്റ്സ് പോലെ ‘നൊസ്റ്റാള്‍ജിയ’യാണ് ഇടുക്കി ഗോള്‍ഡിന്‍റെയും വിഷയം. എന്നാല്‍ അത് പ്രേക്ഷകസമൂഹത്തെ മുഴുവന്‍ സ്വാധീനിക്കുന്ന രീതിയില്‍ ഒരുക്കാന്‍ ആഷിക് അബുവിന് കഴിഞ്ഞിട്ടില്ല. രവീന്ദ്രനും മണിയന്‍‌പിള്ള രാജുവുമാണ് ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്.

അടുത്ത പേജില്‍ - പ്രതീക്ഷയുടെ കെട്ടുപൊട്ടിയ പട്ടം!

PRO
ഛായാഗ്രാഹകന്‍ അഴകപ്പന്‍ ആദ്യമായി സംവിധാനം ചെയ്ത ‘പട്ടം പോലെ’ നല്ല ദൃശ്യങ്ങളാല്‍ സമ്പന്നമാണ്. എന്നാല്‍ തിരക്കഥ അതീവ ദുര്‍ബലമായപ്പോള്‍ കാണികളെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടു. അനിയത്തിപ്രാവിലും നിറത്തിലുമൊക്കെ ചര്‍ച്ച ചെയ്ത പ്രണയത്തിനപ്പുറം ഒന്നും ‘പട്ടം പോലെ’ നല്‍കുന്നില്ല. പ്രസ്തുത സിനിമകള്‍ പ്രേക്ഷകരെ വശീകരിച്ചെങ്കില്‍ ഈ സിനിമ നിരാശ മാത്രമാണ് നല്‍കുന്നത്.

ദുല്‍ക്കര്‍ സല്‍മാന്‍ - മാളവിക മോഹന്‍ ജോഡിയുടെ കെമിസ്ട്രി തന്നെയാണ് പട്ടം പോലെയുടെ ഹൈലൈറ്റ്. എന്നാല്‍ അത് മാറ്റിനിര്‍ത്തിയാല്‍ കഥയില്‍ ഒരു കാര്യവുമില്ല. സിനിമ ആകെ വലിച്ചുനീട്ടി വലിയ ഇഴച്ചില്‍ അനുഭവിപ്പിക്കുന്നു. നല്ല പാട്ടുകള്‍ അല്‍പ്പം ആശ്വാസം നല്‍കുന്നു.

വെബ്ദുനിയ വായിക്കുക